scorecardresearch

ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി ഒരു നികുതിയല്ല; 1989ലെ വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

ധാതുക്കളുടെ റോയൽറ്റി ഒരു നികുതിയാണെന്ന് വിധിച്ച 1989ലെ ഏഴംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധി തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി

ധാതുക്കളുടെ റോയൽറ്റി ഒരു നികുതിയാണെന്ന് വിധിച്ച 1989ലെ ഏഴംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധി തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Supreme Court

ഫയൽ ഫൊട്ടോ

ഡൽഹി: ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി നികുതിക്ക് തുല്യമല്ലെന്ന് സുപ്രീം കോടതി. 1989 ലെ ഭരണഘടനാ ബെഞ്ച് വിധി തെറ്റാണെന്ന് പ്രസ്താവിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചാണ്, ധാതു ഭൂമിയിലെ റോയല്‍റ്റി സംസ്ഥാന സര്‍ക്കാരുകൾക്ക് ഈടാക്കാമെന്ന അവകാശം ശരിവെച്ചത്.

Advertisment

ഭരണഘടനയുടെ വ്യവസ്ഥകൾ പ്രകാരം ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താൻ പാർലമെൻ്റിന് അധികാരമില്ലെന്ന് ഭൂരിപക്ഷ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബഞ്ചിന്റെ വിധിയിൽ ജസ്റ്റിസ് ബി.വി.നാഗരത്‌ന വിയോജിപ്പ് വിധി പ്രസ്താവിച്ചു. 

1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) ആക്‌ട് പ്രകാരം ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി ഒരു നികുതിയാണോ, അത്തരം ഭൂമിയിൽ നികുതി ഈടാക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണോ സംസ്ഥാനങ്ങൾക്കാണോ, തുടങ്ങിയ തർക്കവിഷയങ്ങളാണ് കേസിന് ആധാരം.

ധാതുക്കളുടെ റോയൽറ്റി ഒരു നികുതിയാണെന്ന് വിധിച്ച 1989ലെ ഏഴംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധി തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ രണ്ടാം പട്ടികയിലെ എൻട്രി 50 പ്രകാരം ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താൻ പാർലമെൻ്റിന് അധികാരമില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Advertisment

എംഎംഡിആറില്‍ (മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട്) ധാതുക്കള്‍ക്ക് നികുതി ചുമത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തുന്ന ഒരു വ്യവസ്ഥയും ഇല്ലെന്നും വിധിയില്‍ വ്യക്തമാക്കി. റോയല്‍റ്റിയും കടവും വാടകയും നികുതിയുടെ ചേരുവകള്‍ നിറവേറ്റുന്നില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റോയല്‍റ്റി ഈടാക്കാനുള്ള കഴിവും അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അഭയ് എസ്. ഓക്ക, ജെബി പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ, സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Read More

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: