/indian-express-malayalam/media/media_files/2024/11/07/X2TprST1Jr8IEeFlrxYG.jpg)
ചിത്രം: എക്സ്
ഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഉൽപ്പന്നങ്ങൾ വിൽക്കുന്ന വെണ്ടർമാരുടെ 19 സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പഞ്ച്കുള എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഇ-കോമേഴ്സ് ഭീമന്മാരായ ആമസോണും, ഫ്ലിപ്കാർട്ടും ചരക്കുകളുടെയോ സേവനങ്ങളുടെയോ വിൽപ്പന വിലയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുകയും, ഇന്ത്യയുടെ എഫ്‌ഡിഐ നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വിദേശനാണ്യ വിനിമയ നിയമ (ഫെമ) പ്രകാരമാണ് ഇ.ഡി അന്വേഷണമെന്ന്, ഉദ്യോഗസ്ഥൻ അറിയിച്ചു.
"പരാതികളുടെ അടിസ്ഥാനത്തിൽ, ഇ.ഡി ഉദ്യോഗസ്ഥർ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞു. വിവിധ ടീമുകളെ ഏകോപിപ്പിച്ച് വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്താൻ തീരുമാനിച്ചു. ഇതുവരെ എട്ട് വെണ്ടർമാരുടെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവെന്നും," വൃത്തങ്ങൾ അറിയിച്ചു.
ഇ.ഡി നടപടികളിൽ ആമസോണും, ഫ്ലിപ്കാർട്ടും പ്രതികരിച്ചിട്ടില്ല. അതേസമയം, നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അറിയിച്ചു. 'സിഎഐടിയും മറ്റ് നിരവധി വ്യാപാര സംഘടനകളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതേ പ്രശ്നങ്ങൾ ഉന്നയിക്കുകയായിരുന്നെന്ന്, സിഎഐടി സെക്രട്ടറി ജനറലും ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
Read More
- ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം ആവശ്യം; അന്വേഷണം ആരംഭിച്ച് പൊലീസ്
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
- ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
- US Election Results 2024 LIVE Updates: അമേരിക്കയ്ക്ക് ഇനി സുവര്ണകാലം'; വിജയം പ്രഖ്യാപിച്ച് ട്രംപ്
- കമലയോ ട്രംപോ? അമേരിക്ക വിധിയെഴുതുന്നു
- കമല ഹാരിസിന്റെ വിജയത്തിന് പ്രാർത്ഥനകളോടെ തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമം
- ട്രംപോ...കമലയോ...? ഫോട്ടോ ഫിനിഷിലേക്ക് യുഎസ് തിരഞ്ഞെടുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.