/indian-express-malayalam/media/media_files/2024/11/05/wm2JerWYGaWRirLnM0Du.jpg)
എക്സ്പ്രസ് ഫോട്ടോ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് ലോകം ഉറ്റുനോക്കുമ്പോൾ, ഇങ്ങ് തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമവും ആകാംക്ഷയിലാണ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമല ഹാരിസിന്റെ പൂർവ്വിക ഗ്രാമം എന്നറിയപ്പെടുന്ന തുളസേന്ദ്രപുരത്തെ ഗ്രാമവാസികളാണ് കമലയുടെ വിജയത്തിനായി പ്രാർത്ഥനകളുമായി കഴിയുന്നത്.
കമല ഹാരിസിന്റെ മുത്തച്ഛൻ പി.വി.ഗോപാലൻ മദ്രാസിലേക്കും (ഇപ്പോൾ ചെന്നൈ) പിന്നീട് സാംബിയയിലേക്കും താമസം മാറുന്നതിനുമുമ്പ് ഈ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. സാംബിയയിൽ അദ്ദേഹം ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര പ്രതിനിധിയായി ജോലി ചെയ്തു. കമലയുടെ അമ്മ ശ്യാമള ഗോപാലന് ഈ ഗ്രാമവുമായി അടുത്ത ബന്ധമില്ല. അവർ കൂടുതലും ഗ്രാമത്തിന് പുറത്താണ് വളർന്നത്. ഉപരിപഠനത്തിനായാണ് യുഎസിൽ എത്തിയത്.
''19-ാം വയസിലാണ് എന്റെ അമ്മ ഡോ.ശ്യാമള ഗോപാലൻ ഹാരിസ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്നത്. എന്നെയും സഹോദരി മായയെയും ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും കുറിച്ച് അവർ പഠിപ്പിച്ചു. ഇതാണ് മുന്നോട്ടുള്ള യാത്രയിൽ എനിക്ക് തുണയായത്. അതിനു ഞാൻ അമ്മയോട് നന്ദി പറയുന്നു,'' എന്നാണ് എക്സിൽ കമല കുറിച്ചത്.
അമേരിക്കയിലേക്ക് പോയതിനുശേഷം ഇന്ത്യയിലെ തന്റെ ബന്ധുക്കളുമായി ശ്യാമള അകന്നു. 2020 ഓഗസ്റ്റിൽ, അവളുടെ അമ്മായി ഡോ.സരള ഇന്ത്യൻ സംസ്‌കാരവുമായുള്ള കമലയുടെ ബന്ധത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു, “കമലയ്ക്ക് തന്റെ അമ്മായിയെ വിളിക്കുന്ന ‘ചിത്തി’ പോലുള്ള വളരെ കുറച്ച് തമിഴ് വാക്കുകൾ മാത്രമേ അറിയൂ. എന്നാൽ, അവൾക്ക് ഇന്ത്യയെക്കുറിച്ച്, പ്രത്യേകിച്ച് ഹിന്ദു പുരാണങ്ങൾ, ദക്ഷിണേന്ത്യൻ സംസ്കാരം, വിഭവങ്ങൾ എന്നിവയെക്കുറിച്ച് അറിയാം. കുട്ടിക്കാലത്ത് മൂന്നോ നാലോ വർഷത്തിലൊരിക്കൽ അവർ ഇന്ത്യയിൽ വന്നിരുന്നു.''
കമല ഹാരിസ് വിജയിച്ചാൽ തങ്ങൾ ആഘോഷിക്കുമെന്ന് ഗ്രാമത്തിൽ നിന്നുള്ള 80-കാരനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരായ എൻ.കൃഷ്ണമൂർത്തി പറഞ്ഞു, ''കമലയുടെ മുത്തച്ഛൻ മദ്രാസിലേക്കും പിന്നീട് ആഫ്രിക്കയിലേക്കും പോകുന്നതിനുമുമ്പ് കുറച്ചുകാലം ഇവിടെ താമസിച്ചു. അവളുടെ അമ്മയ്ക്ക് പോലും പരിമിതമായ ബന്ധങ്ങളേ ഇവിടുള്ളൂ. അവർ ഈ ഗ്രാമം സന്ദർശിച്ചിരിക്കാം, പക്ഷേ കമല ഇവിടെ തീർച്ചയായും സന്ദർശിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.
ഏകദേശം 15 വർഷം മുമ്പ് ഡോ. സരള ഗ്രാമം സന്ദർശിച്ച് കമലയുടെ പേരിൽ 5000 രൂപ സംഭാവന നൽകിയതായി അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലയുടെ പേര് കേട്ടപ്പോഴാണ് അവരുടെ ഈ ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഞങ്ങളുടെ ഗ്രാമവുമായുള്ള ഈ വിദൂര ബന്ധം കാരണം കമല വിജയിച്ചാൽ എനിക്ക് സന്തോഷമുണ്ട്. ഇവിടെയുള്ള എല്ലാവരും അതിൽ അഭിമാനിക്കുന്നു. കമല വിജയിക്കുകയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്താൽ ഞാൻ സന്തോഷവാനാണ്,” അദ്ദേഹം പറഞ്ഞു.
1998 ൽ മുത്തച്ഛൻ ഗോപാലൻ മരിക്കുന്നതുവരെ അമ്മ ശ്യാമളയ്ക്കൊപ്പം കമല ഇടയ്ക്കിടെ ചെന്നൈയിൽ എത്തിയിരുന്നു. 2009 ൽ അമ്മ മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ കമല ചെന്നൈയിൽ എത്തിയിരുന്നു. പിന്നീട്, വന്നിട്ടേയില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.