/indian-express-malayalam/media/media_files/2024/11/04/pzDQ2g8ZFQBlJAVuaIg2.jpg)
ചിത്രം: എക്സ്
ഡൽഹി: ഉത്തർപ്രദേശിൽ യുദ്ധവിമാനം തകർന്നുവീണ് അപകടം. വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനമാണ് തകർന്നുവീണത്. ആഗ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപെട്ടു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി വ്യോമസേന അറിയിച്ചു.
പഞ്ചാബിലെ ആദംപൂരിൽ നിന്ന് ആഗ്രയിലേക്ക് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആഗ്രയിലെ സോംഗ ഗ്രാമത്തിലെ പാടത്തേക്കാണ് വിമാനം തകർന്നു വീണത്. കത്തുന്ന വിമാനത്തിനു ചുറ്റുമായി ഗ്രാമവാസികൾ കൂടിനിൽക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
VIDEO | Indian Air Force's MiG-29 fighter jet, which took off from Adampur in Punjab, crashes near Agra. The pilot and co-pilot ejected safely from the plane. Details awaited.
— Press Trust of india (@PTI_News) November 4, 2024
(Source: Third Party)
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/KFOHIUHSFK
അപടമുണ്ടായ സ്ഥലത്തിന് രണ്ടു കിലോമീറ്റർ മുൻപായി പൈലറ്റ് പാരച്യൂട് ഉപയോഗിച്ച് രക്ഷപെട്ടതായാണ് വിവരം. പതിവ് പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്നു വീണതെന്ന് വ്യോമസേന എക്സിലൂടെ അറിയിച്ചു.
A MiG-29 aircraft of the IAF crashed near Agra during a routine training sortie today, after encountering a system malfunction. The pilot manoeuvered the aircraft to ensure no damage to life or property on ground, before ejecting safely.
— Indian Air Force (@IAF_MCC) November 4, 2024
An enquiry has been ordered by the IAF,…
'പൈലറ്റ് സുരക്ഷിതനാണ്. പുറത്തു കടക്കുന്നതിനു മുൻപ്, ആളുകളുടെ ജീവനോ സ്വത്തിനോ, നാശനഷ്ടങ്ങളൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ പൈലറ്റ് വിമാനം കൃത്യമായി കൈകാര്യം ചെയ്തുവെന്ന്,' വ്യോമസേന അറിയിച്ചു. അപകട കാരണം കണ്ടെത്താൻ ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യോമസേന വ്യക്തമാക്കി.
Read More
- ട്രംപോ...കമലയോ...? ഫോട്ടോ ഫിനിഷിലേക്ക് യുഎസ് തിരഞ്ഞെടുപ്പ്
- കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം
- ശ്രീനഗറിൽ ഞായറാഴ്ച മാർക്കറ്റിനു സമീപം ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
- ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി; കുത്തനെ താഴോട്ട്
- "അസംബന്ധം, അടിസ്ഥാനരഹിതം;" അമിത് ഷായ്ക്കെതിരായ ആരോപണങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.