scorecardresearch

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി; കുത്തനെ താഴോട്ട്

പശ്ചിമേഷ്യയിലെ സംഘർഷവും റിഫൈനറികളിലെ അറ്റകുറ്റപ്പണിയുമാണ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമാധീതമായി കുറയാൻ കാരണമായത്‌

പശ്ചിമേഷ്യയിലെ സംഘർഷവും റിഫൈനറികളിലെ അറ്റകുറ്റപ്പണിയുമാണ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമാധീതമായി കുറയാൻ കാരണമായത്‌

author-image
WebDesk
New Update
crude oil

ഇറക്കുമതിയുടെ അളവ് തുടർച്ചയായി കുറഞ്ഞതായി കപ്പൽ ട്രക്കിങ് ഡാറ്റകൾ വ്യക്തമാക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. റിഫൈനറികളിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളുടെയും പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമാതീതമായി കുറഞ്ഞത്. അമിത വിതരണം, കുറഞ്ഞ ഡിമാൻഡ് എന്നിവയും ഇടിവിനെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.

Advertisment

റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ വലിയ അഞ്ച് ക്രൂഡ് ഓയിൽ വിതരണക്കാരിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ് തുടർച്ചയായി കുറഞ്ഞതായി കപ്പൽ ട്രക്കിങ് ഡാറ്റകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ റിഫൈനർമാർ ഒക്ടോബറിൽ, പ്രതിദിനം 4.35 ദശലക്ഷം ബാരൽ ക്രൂഡ് ആണ് (ബിപിഡി) ഇറക്കുമതി ചെയ്തതെന്ന് അന്താരാഷ്ട്ര കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലയിൽ നിന്നുള്ള പ്രൊവിഷണൽ വെസൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

സാധാരണ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് 7.6 ശതമാനം കുറവാണ് ഇത്. ഉയർന്ന ഡിമാൻഡും മറ്റ് ഘടകങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും നവംബറോടെ എണ്ണ ഇറക്കുമതി വീണ്ടും ഉയരുമെന്നാണ് വ്യവസായ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. എല്ലാ ഇന്ത്യൻ റിഫൈനറുകളും പൂർണ്ണമായും മടങ്ങിയെത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അസംസ്‌കൃത എണ്ണയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉറവിട വിപണിയായ റഷ്യയിൽ നിന്നുള്ള കയറ്റുമതി തുടർച്ചയായി 9.2 ശതമാനം ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.73 ദശലക്ഷം ബിപിഡിയിലെത്തിയിട്ടുണ്ട്. റിഫൈനറി മെയിന്റനൻസ് സീസൺ, എണ്ണ വിപണിയിലെ ചാഞ്ചാട്ടം എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഒപ്പം, ചില ഗ്രേഡുകളിലുള്ള റഷ്യൻ ക്രൂഡിന്റെ ചൈനീസ് റിഫൈനർമാരിൽ നിന്നുള്ള മത്സരവും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്നതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്. 

Advertisment

ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അളവ് യഥാക്രമം 3.3 ശതമാനം കുറഞ്ഞ് 0.84 ദശലക്ഷം ബിപിഡിയിലും 10.9 ശതമാനം കുറഞ്ഞ് 0.65 ദശലക്ഷം ബിപിഡിയിലും എത്തി.പശ്ചിമേഷ്യയിലെ സംഘർഷവും റിഫൈനറികളിലെ അറ്റകുറ്റപ്പണിയുമാണ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമാധീതമായി കുറയാൻ കാരണമായത്‌.

Read More

Crude Oil Price Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: