scorecardresearch

പുകമഞ്ഞിൽ മൂടി രാജ്യതലസ്ഥാനം;വായുമലിനീകരണം ഉച്ഛസ്ഥായിയിൽ

പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നവംബർ ആദ്യ വാരം ഡൽഹിയിലെ മലിനീകരണ തോത് ഇനിയും ഉയർന്നേക്കും

പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നവംബർ ആദ്യ വാരം ഡൽഹിയിലെ മലിനീകരണ തോത് ഇനിയും ഉയർന്നേക്കും

author-image
WebDesk
New Update
air polluction

പുകമഞ്ഞിൽ മൂടി രാജ്യതലസ്ഥാനം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞിൽ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയർ ക്വാളിറ്റി ഇൻഡെക്സ് 395 ആണ് രേഖപ്പെടുത്തിയത്.

Advertisment

നോയിഡ, ഗുരുഗ്രാം, ഡൽഹിയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും ദീപാവലി ആഘോഷത്തിനു പിന്നാലെ, വായു ഗുണനിലവാര സൂചിക മോശം, വളരെ മോശം കാറ്റഗറിയിലാണുള്ളത്. പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും മോശം കാറ്റഗറിയിൽ ആണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം ഡൽഹിയിലെ എക്യുഐ ശരാശരി 307 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതാണ് വളരെപ്പെട്ടെന്ന് 395ലേക്ക് ഉയർന്നത്. ദ്വാരക -സെക്ടർ 8375, വിമാനത്താവള മേഖല 375, ജഹാംഗീർപുരി 387, മുണ്ട്ക 370, ആർകെ പുരം 395, എന്നിങ്ങനെയാണ് നഗരത്തിലെ വായു ഗുണനിലവാര സൂചിക. പടക്ക നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡൽഹി സർക്കാർ എൻഫോഴ്‌സ്‌മെന്റ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നവംബർ ആദ്യ വാരം ഡൽഹിയിലെ മലിനീകരണ തോത് ഇനിയും ഉയർന്നേക്കും. മുംബൈ നഗരത്തിലും വായു ഗുണനിലവാര സൂചിക മോശം കാറ്റഗറിയിലാണ്. ബാന്ദ്ര, വഡാല, ബികെസി, കാന്തിവ്ലി, മലാഡ് തുടങ്ങിയ ഇടങ്ങളിൽ എക്യുഐ 200ന് മുകളിലാണ് (മോശം വിഭാഗം) രേഖപ്പെടുത്തിയത്. അടുത്ത 48 മണിക്കൂറും മുംബൈ നഗരത്തിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More

Advertisment
Delhi Air Pollution

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: