/indian-express-malayalam/media/media_files/2024/10/31/Ii4EEKD6Pc6DGOgiEsSp.jpg)
വിജയുടെ രാഷ്ട്രീയപ്രവേശനത്തിന് ആശംസകളുമായി രജനികാന്ത്
ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം വൻ വിജയമെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. ഇതാദ്യമായാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനികാന്ത് അഭിപ്രായം പറയുന്നത്. ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്.
പൊതുവേ രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ മടിച്ചിരുന്ന രജനികാന്ത് വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്നും അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു പറഞ്ഞത്. രജനിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ വിജയ്‌യുടെ പാർട്ടിയുടെ പൊതുസമ്മേളനത്തിന് ആശംസകളുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. നടന്മാരായ സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ, കമൽ ഹാസൻ, സംവിധായകരായ വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ് തുടങ്ങിയവരായിരുന്നു ആശംസകളുമായി എത്തിയത്.
Read More
- ഒരു കുടംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ജനസാഗരത്തിനു മുന്നിൽ നയം വ്യക്തമാക്കി ദളപതി വിജയ്
- വിജയ് ദീർഘകാല സുഹൃത്ത്; ആശംസയുമായി ഉദയനിധി സ്റ്റാലിൻ
- നൻപന് ആശസംകൾ; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- നയം വ്യക്തമാക്കാൻ വിജയ്; തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം ഇന്ന്
- തമിഴകത്ത് രാഷ്ട്രീയ പോരിന് വിജയ്, കളം പിടിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.