scorecardresearch

വിജയ് ദീർഘകാല സുഹൃത്ത്; ആശംസയുമായി ഉദയനിധി സ്റ്റാലിൻ

കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ വന്നുപോകുന്നുണ്ടെന്നും, ആർക്കു വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ഉദയനിധി പറഞ്ഞു

കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ വന്നുപോകുന്നുണ്ടെന്നും, ആർക്കു വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ഉദയനിധി പറഞ്ഞു

author-image
Entertainment Desk
New Update
Vijay, Udhayanidhi Stalin

ചിത്രം: എക്സ്

ദളപതി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം തമിഴ്നാട്ടിലെ വിക്രവാണ്ടിയിൽ ആരംഭിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസ അറിയിക്കുകയാണ് നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. 

Advertisment

വിജയ് തന്റെ ദീർഘകാല സുഹൃത്താണെന്നും, ചെറുപ്പം മുതൽ അറിയാവുന്ന ആളാണെന്നും ഉദയനിധി പറഞ്ഞു. "വിജയ് എൻ്റെ ദീർഘകാല സുഹൃത്താണ്. എനിക്ക് ചെറുപ്പം മുതൽ അറിയാവുന്ന ആളാണ് അദ്ദേഹം. എൻ്റെ ആദ്യ സിനിമ അദ്ദേഹത്തോടൊപ്പമാണ് ഞാൻ നിർമ്മിച്ചത്. വിജയ്‌യുടെ പുതിയ പാർട്ടിക്ക് ആശംസകൾ,' ഉദയനിധി സ്റ്റാലിൽ പറഞ്ഞു.

ഡിഎംകെയ്ക്ക് ടിവികെ ഒരു വെല്ലുവിളിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ വന്നുപോകുന്നുണ്ടെന്നും, ആർക്കു വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും' ഉദയനിധി പറഞ്ഞു. ജനങ്ങളാണ് ഏതു പാർട്ടിയെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Advertisment

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളന വേദിയിൽ ലക്ഷക്കണക്കിന് വിജയ് ആരാധകരും ടിവികെ പ്രവർത്തകരുമാണ് എത്തിയിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമായാണ് വിജയ് യുടെ പാർട്ടിയുടെ ഇന്നത്തെ സമ്മേളനം വിലയിരുത്തപ്പെടുന്നത്. നിരവധി തടസങ്ങൾ പിന്നിട്ട്, ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ആഴ്ചകൾക്കുശേഷമാണ് സമ്മേളനം നടക്കുന്നത്. 

Read More

Stallin Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: