scorecardresearch

ദയവായി കേൾക്കൂ; ഗർഭിണികളോടും കുട്ടികളോടും അഭ്യർത്ഥനയുമായി വിജയ്

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബർ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കാനിരിക്കെയാണ് താരത്തിന്റെ സന്ദേശം

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബർ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കാനിരിക്കെയാണ് താരത്തിന്റെ സന്ദേശം

author-image
Entertainment Desk
New Update
Vijay

Vijay TVK Conference

Actor Vijay party meeting:നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബർ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കാനിരിക്കുകയാണ്. ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തെ ആകാംക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി  ഭാരവാഹികൾക്കും പാർട്ടി പ്രവർത്തകർക്കും വിജയ് നൽകിയ സന്ദേശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

കടമ, അന്തസ്സ്, അച്ചടക്കം എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ വിജയ് തൻ്റെ കേഡറുകളോട് അഭ്യർത്ഥിച്ചു. "ഗർഭിണികളും സ്‌കൂൾ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം,"എന്നും വിജയ് അഭ്യർത്ഥിച്ചു.

സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലും നാട്ടിലേക്ക് മടങ്ങുമ്പോഴും കേഡർമാർ രാഷ്ട്രീയ അച്ചടക്കവും ചിട്ടയായ പെരുമാറ്റവും പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വിജയ് പറയുന്നു. കേഡർമാർ മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.

ടിവികെയുടെ പ്രധാന പ്രത്യയശാസ്ത്രത്തിൻ്റെ ഭാഗമായി പിന്തുടരേണ്ട ഐക്കണുകൾ സംസ്ഥാന സമ്മേളനത്തിൽ അനാച്ഛാദനം ചെയ്യുമെന്ന് കഴിഞ്ഞ മാസം വിജയ് പറഞ്ഞിരുന്നു. ജനപ്രിയ തമിഴ് നടനായ വിജയ് ഈ വർഷം ഫെബ്രുവരിയിലാണ്  പാർട്ടി രൂപീകരണം പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തൻ്റെ പാർട്ടി യഥാവിധി രജിസ്റ്റർ ചെയ്തതായും താരം പ്രഖ്യാപിച്ചു. 

Advertisment

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. തമിഴ് ചലച്ചിത്ര മേഖലയിൽ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്.

Read More

Vijay Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: