scorecardresearch

ഒരു കുടംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ജനസാഗരത്തിനു മുന്നിൽ നയം വ്യക്തമാക്കി ദളപതി വിജയ്

മതേതര സാമൂഹ്യനീതി ആശയങ്ങളിൽ അധിഷ്ഠിതമാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് മൂന്നു ലക്ഷത്തോളം പാർട്ടി പ്രവർത്തകർക്കും ആരാധകർക്കും മുന്നിൽ വിജയ് വ്യക്തമാക്കി

മതേതര സാമൂഹ്യനീതി ആശയങ്ങളിൽ അധിഷ്ഠിതമാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് മൂന്നു ലക്ഷത്തോളം പാർട്ടി പ്രവർത്തകർക്കും ആരാധകർക്കും മുന്നിൽ വിജയ് വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijay, TVK Rally

ചിത്രം: എക്സ്

ചെന്നൈ: ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് തമിഴ് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിജയ്. ഡിഎംകെ വിരുദ്ധ രാഷ്ട്രീയം വ്യക്തമാക്കിയ വിജയ്, ദ്രാവിഡ മാതൃകയുടെ പേരിൽ ചിലർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ചു.

Advertisment

പാർട്ടിയുടെ പ്രത്യയശാസ്ത്രം മതേതര സാമൂഹ്യനീതി ആശയങ്ങളിൽ അധിഷ്ഠിതമായിരിക്കുമെന്നും, അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും വിജയ് വ്യക്തമാക്കി. ചലച്ചിത്ര താരമെന്ന നിലയിൽ തന്റെ കരിയറും സമ്പാദ്യവും ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നും, ജനങ്ങളെ വിശ്വസിച്ച് വിജയ് ആയി തന്നെ താൻ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് വിവാദം ഉൾപ്പെടെ പ്രസംഗത്തിൽ പരാമർശിച്ച വിജയ്, സ്ത്രീകൾ നേതൃത്വത്തിൽ വരുമെന്ന് പറഞ്ഞു. മരിച്ചുപോയ തന്റെ സഹോദരി വിദ്യയെ ഓർത്ത വിജയ്, അതേ വിഷമമാണ് അനിത എന്ന പ്ലസ്ടു വിദ്യാർഥിനി നീറ്റ് പരീക്ഷയുടെ പേരിൽ മരിച്ചപ്പോൾ ഉണ്ടായതെന്നും പറഞ്ഞു.

Advertisment
ചിത്രം: എക്സ്

പെരിയാര്‍, ബി.ആര്‍. അംബേദ്കര്‍, കാമരാജ്, വേലുനാച്ചിയാര്‍, അഞ്ചലൈ അമ്മാള്‍ എന്നിവരാണ് ടിവികെയുടെ തലവന്മാരെന്നും, ആരുടെയും വിശ്വാസത്തിന് എതിരല്ലെന്നും വിജയ് പറഞ്ഞു.  2026ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും, എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും വിജയ് അറിയിച്ചു. ടിവികെ ചിന്ഹനത്തിൽ 2026ൽ തമിഴ്നാട് വോട്ടു ചെയ്യുമെന്നും വിജയ് പറഞ്ഞു.

മൂന്നു ലക്ഷത്തോളം പാർട്ടി പ്രവർത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ പ്രസംഗം. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം നടന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമായാണ് വിജയ് യുടെ പാർട്ടിയുടെ സമ്മേളനം വിലയിരുത്തപ്പെടുന്നത്. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ആഴ്ചകൾക്കുശേഷമാണ് സമ്മേളനം നടക്കുന്നത്.

അതേസമയം, വിജയ് തന്റെ ദീർഘകാല സുഹൃത്താണെന്നും, ചെറുപ്പം മുതൽ അറിയാവുന്ന ആളാണെന്നും പാർട്ടി സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് ഉദയനിധി പറഞ്ഞിരുന്നു. കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ വന്നുപോകുന്നുണ്ടെന്നും, ആർക്കു വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും ഉദയനിധി പറഞ്ഞു. ജനങ്ങളാണ് ഏതു പാർട്ടിയെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Read More

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: