/indian-express-malayalam/media/media_files/sR1cNEJwGSQzYFhyeJvB.jpg)
ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ന് മുതൽ ഈ മാറ്റങ്ങൾ
ചെന്നൈ: മുൻകൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തിൽ റെയിൽവേ നടപ്പിലാക്കിയ മാറ്റങ്ങൾ നവംബർ ഒന്ന്് മുതൽ പ്രാബല്യത്തിൽ.
മാറ്റം വരുത്തി റെയിൽവേ. ഇനി 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്നതാണ് പുതിയ നിയമം. ദീർഘ ദൂര ട്രെയിനുകളിൽ യാത്രയ്ക്ക് 120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചിരുന്ന നിയമമാണ് റെയിൽവേ മാറ്റുന്നത്. ഇനി മുതൽ യാത്രയ്ക്ക് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റെടുക്കാനാകൂ.
നാല് മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റംവരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. 60 ദിവസമെന്ന പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകും. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും റെയിൽവേ പറയുന്നു.
നവംബർ ഒന്നിന് മുൻപ് ടിക്കറ്റെടുക്കുന്നവർ പുതിയ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും റെയിൽവേ വ്യക്തമാക്കി. അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും.യാത്രക്കാരെ സഹായിക്കാനാണ് മാറ്റങ്ങളെന്നാണ് റെയിൽവേ വിശദീകരണം. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിംഗ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന.
Read More
- പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്
- വിജയ്യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം; പ്രതികരണവുമായി രജനികാന്ത്
- ഒരു കുടംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ജനസാഗരത്തിനു മുന്നിൽ നയം വ്യക്തമാക്കി ദളപതി വിജയ്
- വിജയ് ദീർഘകാല സുഹൃത്ത്; ആശംസയുമായി ഉദയനിധി സ്റ്റാലിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us