/indian-express-malayalam/media/media_files/2024/11/01/gEA8KH9vQhN7wK4GhEoe.jpg)
ഇന്ത്യ- അമേരിക്ക റൂട്ടിൽ എയർ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങൾ
ന്യൂഡൽഹി: ഉത്സവ സീസണിൽ ഇന്ത്യ- അമേരിക്ക റൂട്ടുകളിൽ എയർ ഇന്ത്യ റദ്ദാക്കിയത് 60ഓളം വിമാനങ്ങൾ. തിരക്കേറിയ സീസണായ നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കൂടുതുൽ വിമാന സർവീസുകൾ റദ്ദാക്കിയത്. തിരക്കേറിയ സമയങ്ങളിൽ സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരിലുൾപ്പെടെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
റദ്ദാക്കിയ സർവീസുകളിൽ സാൻ ഫ്രാൻസിസ്‌കോയിലേക്കും ഷിക്കാഗോയിലേക്കുമുള്ള സർവീസുകളും ഉൾപ്പെടുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വിമാനങ്ങളുടെ അറ്റകുറ്റപണികൾ കഴിയാത്തതും വിതരണ ശൃംഖലയുടെ പരിമിതികളും കാരണം ചില വിമാനങ്ങൾ തിരികെ സർവീസിൽ കൊണ്ടുവരാൻ സാധിക്കാത്തതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ലക്ഷ്യസ്ഥാനങ്ങളുടെ പേര് നൽകാതെ നവംബർ മുതൽ ഡിസംബർ വരെ പരിമിതമായ സർവീസുകൾ റദ്ദാക്കിയതായും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നവംബർ 15 നും ഡിസംബർ 31 നും ഇടയിൽ സാൻ ഫ്രാൻസിസ്‌കോ, വാഷിങ്ടൺ, ഷിക്കാഗോ, നെവാർക്ക്, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ കഴിയുന്ന വിമാനങ്ങൾ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഡൽഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡൽഹി-വാഷിങ്ടൺ റൂട്ടിലെ 28 വിമാനങ്ങളും ഡൽഹി-എസ്എഫ്ഒ റൂട്ടിൽ 12 വിമാനങ്ങളും മുംബൈ-ന്യൂയോർക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡൽഹി-നെവാർക്ക് റൂട്ടിൽ രണ്ട് വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
Read More
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ന് മുതൽ ഈ മാറ്റങ്ങൾ
- പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്
- വിജയ്യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം; പ്രതികരണവുമായി രജനികാന്ത്
- ഒരു കുടംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ജനസാഗരത്തിനു മുന്നിൽ നയം വ്യക്തമാക്കി ദളപതി വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.