/indian-express-malayalam/media/media_files/SymUGkKwQK72VG0AxPH4.jpg)
ഫയൽ ഫൊട്ടോ
ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തെക്കൻ കശ്മീരിലെ ഷാംഗസ്-ലാർനൂ മേഖലയിലെ ഹൽക്കൻ ഗാലിക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ വിദേശിയും മറ്റൊരാൾ പ്രദേശവാസിയുമാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു ഭീകരരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു
ശ്രീനഗറിലെ ഖന്യാർ മേഖലയിൽ മറ്റൊരു ഏറ്റുമുട്ടലും നടക്കുന്നുണ്ട്. ഇരുവശത്തും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിൽ മണിക്കൂറുകളുടെ ഇടവേളയിൽ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ഭീകരർ നടത്തിയ രണ്ട് ആക്രമണങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ആറു പേർക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. കശ്മീരിലെ ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിനു നേർക്കും ബുദ്ധഗാമയിൽ സിവിയിലിയന്മാർ താമസിക്കുന്ന ഇടത്തുമാണ് ഭീകരർ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ആറു പേർക്ക് പരുക്കേറ്റിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ ഗന്ദേർബൽ ജില്ലയിലെ ബുദ്ധഗാമിലെ ജനവാസ മേഖലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. ഒരു ടണൽ നിർമാണ സൈറ്റിലേക്ക് ഇരച്ചെത്തിയ ഭീകരർ തൊഴിലാളികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സംഭവത്തിലാണ് ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികൾക്കും തദ്ദേശീയരായ നാലു പേർക്കും പരുക്കേറ്റത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.