scorecardresearch

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം

വെടിവെയ്പ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ പലായനം ചെയ്യുകയായിരുന്നു

വെടിവെയ്പ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ പലായനം ചെയ്യുകയായിരുന്നു

author-image
WebDesk
New Update
kasmir

പ്രതീകാത്മക ചിത്രം

ശ്രീനഗർ:  ജമ്മു കശ്മീരിൽ മണിക്കൂറുകളുടെ ഇടവേളയിൽ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ഭീകരർ നടത്തിയ രണ്ട് ആക്രമണങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ആറു പേർക്ക് പരുക്ക്. ഇന്നലെ രാത്രിയിലാണ് സംഭവം. കശ്മീരിലെ ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിനു നേർക്കും ബുദ്ധഗാമയിൽ സിവിയിലിയന്മാർ താമസിക്കുന്ന ഇടത്തുമാണ് ഭീകരർ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ആറു പേർക്ക് പരുക്കേറ്റു.

Advertisment

വെള്ളിയാഴ്ച വൈകീട്ടോടെ ഗന്ദേർബൽ ജില്ലയിലെ ബുദ്ധഗാമിലെ ജനവാസ മേഖലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. ഒരു ടണൽ നിർമാണ സൈറ്റിലേക്ക് ഇരച്ചെത്തിയ ഭീകരർ തൊഴിലാളികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സംഭവത്തിലാണ് ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികൾക്കും തദ്ദേശീയരായ നാലു പേർക്കും പരുക്കേറ്റത്.

വെടിവയ്പ്പിന്റെ വിവരം ലഭിച്ചയുടൻ തന്നെ സൈന്യം സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ഭീകരർ പിൻവാങ്ങിയിരുന്നു. തുടർന്ന് മേഖലയിൽ സൈന്യം റോന്ത് ചുറ്റുകയും തിരച്ചിൽ നടത്തുകയും ചെയ്തു. മധ്യ കശ്മീരിലെ ഗന്ദേർബൽ ജില്ലയെ സോനാമാർഗിലെ ഗഗാനീറുമായി ബന്ധിപ്പിക്കാനുള്ള തുരങ്കത്തിന്റെ നിർമാണം തടയുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നു കരുതുന്നു.

പിന്നീട് രാത്രി ഒമ്പതരയോടെയാണ് ബുദ്ധ്ഗാമിലെ സൈനിക ക്യാമ്പിനു നേർക്ക് വെടിവയ്പ്പുണ്ടായത്. ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കുകളില്ല. വെടിവെയ്പ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ പലായനം ചെയ്യുകയായിരുന്നു. 

Read More

Advertisment
Terrorist Attack Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: