scorecardresearch

"അസംബന്ധം, അടിസ്ഥാനരഹിതം;" അമിത് ഷായ്‌ക്കെതിരായ ആരോപണങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

നിരുത്തരവാദപരമായ നടപടികൾ ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്, വിദേശകാര്യ മന്ത്രാലയം പറഞ്ഞു

നിരുത്തരവാദപരമായ നടപടികൾ ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്, വിദേശകാര്യ മന്ത്രാലയം പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amit Shah

ചിത്രം: എക്സ്/ അമിത് ഷാ

ഡൽഹി: ഖലിസ്താൻ വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകൾക്കു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന കാനഡയുടെ ആരോപണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. 

Advertisment

കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വെള്ളിയാഴ്ച വിളിച്ചുവരുത്തിയതായും, ഒട്ടാവയിലെ പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നടപടികളെ പരാമർശിച്ച് നയതന്ത്ര കുറിപ്പ് കൈമാറിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയെ അപകീർത്തിപ്പെടുത്താനും മറ്റു രാജ്യങ്ങളെ സ്വാധീനിക്കാനും കനേഡിയൻ സർക്കാർ ബോധപൂർവം അടിസ്ഥാനരഹിതമായ സൂചനകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായ നടപടികൾ ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Advertisment

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ വർഷം ജൂൺ 18നാണ് ഹർദീപ് സിംഗ് നിജ്ജർ വെടിയേറ്റ് മരിച്ചത്. ആരോപണങ്ങൾക്കു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുടുതൽ വഷളായിരുന്നു. 

Read More

Canada Amit Shah India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: