scorecardresearch

ട്രംപോ...കമലയോ...? ഫോട്ടോ ഫിനിഷിലേക്ക് യുഎസ് തിരഞ്ഞെടുപ്പ്

പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇത്രയധികം സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാർഥികളും തമ്മിൽ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത്

പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇത്രയധികം സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാർഥികളും തമ്മിൽ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത്

author-image
WebDesk
New Update
Trump Kamala Harris

ഫോട്ടോ ഫിനിഷിലേക്ക് യുഎസ് തിരഞ്ഞെടുപ്പ്

ന്യൂയോർക്ക്: ചൊവ്വാഴ്ച  വോട്ടെടുപ്പ് നടക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോ ഫിനിഷിലേക്ക്. നിർണാകയമായ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിൽ നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് കരോലിനയിലും ജോർജിയയിലും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നേരിയ മുന്നേറ്റം നേടുന്നു എന്നാണ് ഏറ്റവും പുതിയ വിലയിരുത്തലുകൾ. പെൻസിൽവാനിയ, അരിസോണ തുടങ്ങിയ സ്റ്റേറ്റുകളിലും കമല ഹാരിസ് മുന്നേറ്റം കാഴ്ച വെച്ചിരുന്നു.

Advertisment

പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇത്രയധികം സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാർഥികളും തമ്മിൽ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കാമ്പെയ്ൻ അതിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ മത്സരം ഇഞ്ചോടിഞ്ച് തലത്തിലേക്ക് പുരോഗമിക്കുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നെവാഡ, നോർത്ത് കരോലിന, വിസ്‌കോൺസിൻ എന്നിവിടങ്ങളിൽ കമല നേരിയ മുൻതൂക്കം നേടുമ്പോൾ അരിസോണയിൽ ട്രംപ് ലീഡ് ചെയ്യുന്നു. മിഷിഗൺ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ അവർ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനയയാണ് നൽകുന്നത്. എന്നാൽ ഏഴ് സംസ്ഥാനങ്ങളിൽ ഇരു സ്ഥാനാർഥികൾക്കും വ്യക്തമായ ലീഡില്ല.

Advertisment

വിജയം ഉറപ്പിക്കാൻ ആവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ സ്വന്തമാക്കാൻ രണ്ട് സ്ഥാനാർഥികളും ശക്തമായ ശ്രമങ്ങളുമായി രംഗത്തുണ്ട്. ഒരു ചെറിയ പിശക് പോലും മത്സരത്തെ നിർണായകമാക്കിയേക്കാം എന്നാണ് വിലയിരുത്തൽ. വോട്ട് ആർക്കെന്ന് ഏറ്റവും ഒടുവിൽ തീരുമാനിക്കുന്ന വിഭാഗം കമല ഹാരിസിന് അനുകൂലമായി ചിന്തിക്കുമെന്നാണ് വിലയിരുത്തൽ.

Read More

Donald Trump Kamala Harris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: