/indian-express-malayalam/media/media_files/2024/11/03/30NtP7LmnRnBXRQ8FK9d.jpg)
ഒരു വർഷത്തിനിടെ ശ്രീനഗറിൽ നടക്കുന്ന ആദ്യ ഗ്രനേഡ് സ്‌ഫോടനമാണിത് (പ്രതീകാത്മക ചിത്രം)
ശ്രീനഗർ: ഞായറാഴ്ച ഉച്ചയോടെ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിനു (ടിആർസി) സമീപം ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. തിരക്കേറിയ ഞായറാഴ്ച മാർക്കറ്റിലാണ് ആക്രമണം ഉണ്ടായത്.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. ചന്തയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗ്രനേഡ് ലക്ഷ്യം തെറ്റുകയും, തെരുവ് കച്ചവടക്കാരുടെ വണ്ടിയിൽ തട്ടി പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികളെ കണ്ടെത്താനായി, ജമ്മു കശ്മീർ പൊലീസിൻ്റെയും അർദ്ധസൈനിക വിഭാഗത്തിൻ്റെയും സംയുക്ത സംഘം പ്രദേശം വളഞ്ഞിട്ടുണ്ട്.
ടിആർസി മുതൽ ലാൽ ചൗക്ക് വരെയുള്ള റസിഡൻസി റോഡിലായാണ് ശ്രീനഗറിലെ തിരക്കേറിയ ഞയറാഴ്ച മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനിടെ ശ്രീനഗറിൽ നടക്കുന്ന ആദ്യ ഗ്രനേഡ് സ്‌ഫോടനമാണിത്.
ശ്രീനഗറിലെ ഖന്യാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ, ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാൻ ലഷ്‌കരി കൊല്ലപ്പെട്ട് ഒരു ദിവസത്തിന് പിന്നാലെയാണ് ആക്രമണം. ഒരു ദിവസത്തോളം ഏറ്റുമുട്ടൽ നീണ്ടു നിന്നിരുന്നു. നാല് പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ശനിയാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിരുന്നു. തെക്കൻ കശ്മീരിലെ ഷാംഗസ്-ലാർനൂ മേഖലയിലെ ഹൽക്കൻ ഗാലിക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ വിദേശിയും മറ്റൊരാൾ പ്രദേശവാസിയുമാണ്.
Read More
- ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി; കുത്തനെ താഴോട്ട്
- "അസംബന്ധം, അടിസ്ഥാനരഹിതം;" അമിത് ഷായ്ക്കെതിരായ ആരോപണങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
- ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന
- കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
- പുകമഞ്ഞിൽ മൂടി രാജ്യതലസ്ഥാനം;വായുമലിനീകരണം ഉച്ഛസ്ഥായിയിൽ
- തിരക്കേറിയ സീസണിൽ ഇന്ത്യ- അമേരിക്ക റൂട്ടിൽ എയർ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.