/indian-express-malayalam/media/media_files/2024/11/04/ixtRsB3BFhdtWUjbifFY.jpg)
ചിത്രം: പിഎംഇന്ത്യ
ഡൽഹി: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രവൃത്തികൾ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വ ശ്രമമാണ് ഉണ്ടായതെന്നും, ആക്രമണം കരുതികൂട്ടിയെന്നും, പ്രധാനമന്ത്രി പ്രതികരിച്ചു.
ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിനും വിശ്വാസികൾക്കും നേരെയാണ് ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. സംഘർഷം ഉണ്ടായി ഒരു ദിവസത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ആക്രമണത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യന്‍ ഹൈക്കമിഷന്‍ രംഗത്തെത്തിയിരുന്നു. സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ക്ഷേത്ര പരിസരത്തെ ക്യാംപ് നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഓരോ കനേഡിയനും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ എക്‌സിൽ കുറിച്ചു. ഖലിസ്ഥാൻ തീവ്രവാദികൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ പറഞ്ഞു.
ശനിയാഴ്ചയാണ് ഖലിസ്ഥാൻ പതാകകളുമേന്തി അതിക്രമിച്ച് കയറിയ ഒരുസംഘം വിശ്വാസികളെ കൈയേറ്റം ചെയ്തത്. വടികളുമായെത്തിയ സംഘം ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഒട്ടിച്ചു. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാൻ ആക്രമണം ഉണ്ടാകുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് സുരക്ഷ ശക്തമാക്കിയതായി പൊലീസ് പറയുന്നു. എന്നാൽ ശനിയാഴ്ചയിലെ സംഭവവികാസങ്ങളിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Read More
- യുപിയിൽ യുദ്ധവിമാനം തകർന്നുവീണ് അപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന; വീഡിയോ
- ട്രംപോ...കമലയോ...? ഫോട്ടോ ഫിനിഷിലേക്ക് യുഎസ് തിരഞ്ഞെടുപ്പ്
- കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം
- ശ്രീനഗറിൽ ഞായറാഴ്ച മാർക്കറ്റിനു സമീപം ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
- ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി; കുത്തനെ താഴോട്ട്
- "അസംബന്ധം, അടിസ്ഥാനരഹിതം;" അമിത് ഷായ്ക്കെതിരായ ആരോപണങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.