scorecardresearch

ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം ആവശ്യം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

author-image
WebDesk
New Update
Shah Rukh Khan, air crash

ഫയൽ ഫൊട്ടോ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി. അജ്ഞാത നമ്പറിൽ നിന്നാണ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. നടൻ സൻമാൻ ഖാനു വധിഭീഷണി ഉണ്ടായി ദിവസങ്ങൾക്കു പിന്നാലെയാണ് ഷാരൂഖ് ഖാന് നേരെയും ഭീഷണി ഉണ്ടായിരിക്കുന്നത്. 

Advertisment

50 ലക്ഷം രൂപ നല്‍കണമെന്നും, പണം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ വധിക്കുമെന്നും​ ആണ് ഭീഷണി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 506(4), 351(3)(4) എന്നീ വകുപ്പുകൾ പ്രകാരം ബാന്ദ്രാ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നുള്ള ഫൈസാൻ ഖാൻ എന്ന വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റായ്പൂർ ലോക്കൽ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഭീഷണിയെ തുടർന്ന് ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ്, കഴിഞ്ഞ ദിവസം സൽമാൻ ഖാനുനേരെ വധഭീഷണി മുഴക്കിയത്. അതേസമയം, സൽമാൻ ഖാനും എൻസിപി (അജിത് പവാർ) നേതാവായിരുന്ന കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖ് എംഎൽഎയ്ക്കും വധ ഭീഷണി ഉയർത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഗുർഫാൻ ഖാൻ (20)നെയാണ് നോയിഡയിൽ വെച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 

Read More

Advertisment
Death Threats Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: