/indian-express-malayalam/media/media_files/2024/11/06/FTvwByn4z86ZPKdK5Ks6.jpg)
ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവിലാണ് ഡോണൾഡ് ട്രംപ്. എല്ലാ സ്വിങ് സ്റ്റേറ്റുകളും തൂത്തുവാരിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. ട്രംപിനറെ വിജയത്തോടെ നിരവധി ചരിത്ര നേട്ടങ്ങൾ കൂടിയാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് കൈവരിക്കാനാകുന്നത്.
തുടർച്ചയായിട്ടല്ലാതെ ജയിക്കുന്ന രണ്ടാമത്തെയാൾ
തുടർച്ചയായിട്ടല്ലാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന രണ്ടാമത്തെയാൾ എന്ന റെക്കോർഡ് ഡോണൾഡ് ട്രംപിന് ആണ്. ഈ നേട്ടമുണ്ടാക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് ആണ്. 1885 മുതൽ 1889 വരെയും 1893 മുതൽ 1897 വരെയും സേവനമനുഷ്ഠിച്ച ഗ്രോവർ ക്ലീവ്‌ലാൻഡ് അമേരിക്കയുടെ 22-ഉം 24-ഉം പ്രസിഡന്റായിരുന്നു.
2016-നും 2020-നും ഇടയിലാണ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റാകുന്നത്. എന്നാൽ 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റതിനാൽ തുടർ വിജയം ട്രംപിന് അവകാശപ്പെടാനായില്ല.
78ാം വയസ്സിൽ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും അദ്ദേഹം. നവംബർ 20 ന് 82 വയസ്സ് തികയുന്ന ജോ ബൈഡൻ ഏറ്റവും പ്രായം കൂടിയ സിറ്റിങ് പ്രസിഡന്റാണ്.കൂടാതെ ഇരുപത് വർഷത്തിനിടെ ജനകീയ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ ആയി ട്രംപ് മാറുമെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഇംപീച്ച് നടപടി നേരിട്ടത് രണ്ട് തവണ
അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുന്ന യുഎസ് ചരിത്രത്തിലെ ഏക പ്രസിഡന്റായി ട്രംപ് മാറും. രണ്ട് കേസുകളിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.2019-ൽ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യത വർധിപ്പിക്കാൻ ട്രംപ് രഹസ്യമായി യുക്രെയ്‌നിൽനിന്ന് സഹായം തേടിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ആദ്യ ഇംപീച്ച്‌മെന്റ്.
2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കുന്ന മുൻനിരക്കാരിൽ ഒരാളെ അന്വേഷിക്കാൻ ട്രംപ് തന്റെ യുക്രെയ്‌നിയൻ എതിരാളി സെലൻസ്‌കിയോട് ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയ്നിനുള്ള 400 മില്യൺ ഡോളറിന്റെ സൈനിക സഹായം ട്രംപ് മരവിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച്, അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ്, 2021 ജനുവരി 13 ന് ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്തു.ഈ വർഷമാദ്യം 34 കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ട്രംപ്, നിയമപരമായ കുറ്റപത്രം നേരിടുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റും ആയിരിക്കും. മെയ് മാസത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല, നവംബർ 26 നാണ് വിചാരണ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us