/indian-express-malayalam/media/media_files/2024/11/06/yBzUxOeAxp1AiXiBfWmM.jpg)
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
US Election Results 2024 Highlights: അമേരിക്കയുടെ 47 -മത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപ് വീണ്ടുമെത്തുന്നു. അധികാരത്തിലെത്താന്‍ ആവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ എന്ന കടമ്പ ട്രംപ് പിന്നിട്ടു. സ്വിങ് സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ വ്യക്തമായ മുന്നറ്റം കാഴ്ചവച്ചാണ് ട്രംപ് വീണ്ടും അധികാരത്തിലേക്കെത്തുന്നത്.
ഇലക്ട്രല്‍ വോട്ടുകളില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ് ഇനി അമേരിക്കയുടെ സുവര്‍ണകാലമായിരിക്കും എന്ന് അവകാശപ്പെട്ടു. തനിക്ക് മുന്നേറ്റം നല്‍കി സ്വിങ്ങ് സ്‌റ്റേറ്റുകളിലെ വോട്ടര്‍മാര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
538 ഇലക്ടറല്‍ വോട്ടുകളില്‍ 484 എണ്ണം പിന്നിട്ടപ്പോള്‍ തന്നെ ട്രംപ് ഭരണം നേടാനാവശ്യമായ 27 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. കമല ഹാരിസ് ഈ സമയം 214 ഇലക്ടറല്‍ വോട്ടുകളും കരസ്ഥമാക്കി. അമേരിക്ക ഇന്നുവരെ കാണാത്ത ചരിത്ര ജയമാണിതെന്നും ട്രംപ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് കലോലിനയിലെ ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി. ജോര്‍ജിയയുടെയും വിസ്‌കോണ്‍സിലേയും സ്‌നേഹത്തിന് നന്ദി. ഇനി അമേരിക്കയും സുവര്‍ണകാലം. ഇലക്ടറല്‍ വോട്ടുകള്‍ക്കൊപ്പം പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയതും സെനറ്റില്‍ ശക്തരായതും അനിമനോഹരമായ നേട്ടമാണ്. ട്രംപ് പ്രതികരിച്ചു.
- Nov 06, 2024 17:34 IST
ചരിത്രം കുറിച്ച് സുഹാസ് സുബ്രഹ്മണ്യം
വിര്‍ജീനിയയില്‍ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി സുഹാസ് സുബ്രഹ്മണ്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സുഹാസ് പരാജയപ്പെടുത്തിയത്. വിര്‍ജിനിയ പത്താം കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍നിന്നാണ് സുഹാസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്ററാണ്.
യുഎസ് ജനപ്രതിനിധി സഭയില്‍ ഇപ്പോള്‍ അഞ്ച് ഇന്ത്യന്‍ വംശജരുണ്ട്. പ്രമീള ജയപാല്‍, അമിബെറ, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ താനേദര്‍ എന്നിവരാണ് നിലവില്‍ അംഗങ്ങളായ അഞ്ച് പേര്‍.
- Nov 06, 2024 16:45 IST
ട്രംപിന് അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് അടുക്കുന്ന ഡൊണാൾഡ് ട്രംപിന് അഭിനന്ദനവുമായി ലോകനേതാക്കൾ. ബ്രട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ട്രംപിനെ അഭിനന്ദിച്ചു. യുകെ -യുഎസ് ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാമെന്ന് അദ്ദേഹം അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാവു തുടങ്ങിയവർ തുടങ്ങിയവർ ട്രംപിനെ അഭിനന്ദിച്ചിരുന്നു.
/indian-express-malayalam/media/media_files/2024/11/06/f8dtoQTByCyAnWbxcMRg.jpg)
- Nov 06, 2024 15:02 IST
സെനറ്റര്‍ ജെ.ഡി. വാന്‍സ് യുഎസ് വൈസ് പ്രസിഡന്റാവും
സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
- Nov 06, 2024 14:38 IST
സ്വിങ് സ്റ്റേറ്റുകളിലെ വിജയം ആഘോഷിച്ച് ട്രംപ് അനുഭാവികൾ
സ്വിങ് സ്റ്റേറ്റുകളിലെ ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷമാക്കി മാറ്റി ട്രംപ് അനുഭാവികൾ. നിയർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ എല്ലാം ട്രംപി മികച്ച മുന്നേറ്റമാണ് നടത്തിയത്.
- Nov 06, 2024 14:08 IST
ട്രംപിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശംസകൾ നേർന്നു. വൈറ്റ് ഹൗസിലേക്കുള്ള ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്ക് ഒരു പുതിയ തുടക്കവും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Dear Donald and Melania Trump,
— Benjamin Netanyahu - בנימין נתניהו (@netanyahu) November 6, 2024
Congratulations on history’s greatest comeback!
Your historic return to the White House offers a new beginning for America and a powerful recommitment to the great alliance between Israel and America.
This is a huge victory!
In true friendship,… pic.twitter.com/B54NSo2BMA - Nov 06, 2024 13:52 IST
ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
Heartiest congratulations my friend @realDonaldTrump on your historic election victory. As you build on the successes of your previous term, I look forward to renewing our collaboration to further strengthen the India-US Comprehensive Global and Strategic Partnership. Together,… pic.twitter.com/u5hKPeJ3SY
— Narendra Modi (@narendramodi) November 6, 2024 - Nov 06, 2024 13:33 IST
മെലാനിയയ്ക്ക് നന്ദി പറഞ്ഞ് ട്രംപ്
തിരഞ്ഞെടുപ്പ് വിജയത്തിൽ ഒപ്പം നിന്ന ഭാര്യ മെലാനിയയ്ക്കും ട്രംപ് നന്ദി പറഞ്ഞു. മെലാനിയയെ പ്രഥമ വനിത എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത്.
- Nov 06, 2024 13:12 IST
അമേരിക്കയുടെ സുവർണയുഗം, വോട്ടർമാർക്ക് നന്ദി പറഞ്ഞ് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി റഞ്ഞ് ഡോണൾഡ് ട്രംപ്. ഇത് അമേരിക്കയുടെ സുവർണയുഗമെന്നും ചരിത്ര വിജയമെന്നും വോട്ടർമാരെ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു.
- Nov 06, 2024 13:10 IST
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ്. നിർണായകമായ മൂന്നു സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് ജയിച്ചു. നോർത്ത് കാരോലൈന, പെൻസിൽവാനിയ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്.
- Nov 06, 2024 12:36 IST
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്ന് ഹംഗറി പ്രധാനമന്ത്രി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് മനോഹര വിജയം നേടുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. ഫെയ്സ്ബുക്ക് പേജിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
- Nov 06, 2024 12:09 IST
അണികളെ ഇന്ന് അഭിസംബോധന ചെയ്യില്ലെന്ന് കമല ഹാരിസ്
തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് അണികളെ കമല ഹാരിസ് അഭിസംബോധന ചെയ്യില്ലെന്ന് അഡ്വൈസർ. ട്രംപിന്റെ ഇലക്ടറൽ വോട്ട് 270-ലേക്ക് നീങ്ങുമ്പോൾ പരാജയം സമ്മതിക്കുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
- Nov 06, 2024 11:30 IST
സ്വിങ് സ്റ്റേറ്റ്സായ ജോർജിയയിലും ഡോണൾഡ് ട്രംപിന് വിജയം
നിർണായകമായ രണ്ടാമത്തെ സ്വിങ് സ്റ്റേറ്റ്സായ ജോർജിയയിലും ഡോണൾഡ് ട്രംപിന് വിജയം.
- Nov 06, 2024 11:07 IST
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ലൈവ്
- Nov 06, 2024 10:51 IST
230 ഇലക്ടറൽ വോട്ടുകളുമായി ട്രംപ് മുന്നിൽ
വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 230 ഇലക്ടറൽ വോട്ടുകളുമായി ഡോണൾഡ് ട്രംപ് മുന്നിലാണ്. 182 വോട്ടുകളുമായി കമല ഹാരിസ് തൊട്ടുപിറകിലാണ്.
- Nov 06, 2024 10:20 IST
സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് മുന്നിൽ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണു മുന്നിൽ. അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ, ജോർജിയ, നോർത്ത് കാരോലൈന എന്നിവിടങ്ങളിലാണ് ട്രംപിന്റെ മുന്നേറ്റം.
- Nov 06, 2024 09:43 IST
ന്യൂജഴ്സിയിൽ കമലയ്ക്ക് വിജയം
ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിൽ കമല ഹാരിസിന് വിജയം.
- Nov 06, 2024 09:27 IST
ഓക്‌ലഹോമയിലും ഫ്ലോറിഡയിലും ട്രംപിന് വിജയം
ഓക്‌ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്.
- Nov 06, 2024 09:10 IST
റോഡ് ഐലൻഡിലും ഇല്ലിനോയിസിലും കമല ഹാരിസിന് വിജയം
19 ഇലക്ടറൽ വോട്ടുകളുള്ള ഇല്ലിനോയിസിലും 4 ഇലക്ടറൽ വോട്ടുകളുള്ള റോഡ് ഐലൻഡിലും കമലാ ഹാരിസ് വിജയിക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
- Nov 06, 2024 08:56 IST
യൂട്ടാ, മൊണ്ടാന എന്നിവിടങ്ങളിൽ ട്രംപ് വിജയിച്ചു
ആറും നാലും ഇലക്ടറൽ വോട്ടുകൾ നേടി യൂട്ടായിലും മൊണ്ടാനയിലും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
- Nov 06, 2024 08:40 IST
ന്യൂയോർക്കിൽ കമല ഹാരിസിന് വിജയം
ന്യൂയോർക്കിൽ കമല ഹാരിസ് 28 ഇലക്ടറൽ വോട്ടുകൾ നേടി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാർട്ടിയെയാണ് ന്യൂയോർക്ക് പിന്തുണച്ചിട്ടുള്ളത്.
- Nov 06, 2024 08:16 IST
14 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചതായി റിപ്പോർട്ട്
ഫലം വന്നു തുടങ്ങിയ 14 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചതായാണ് റിപ്പോർട്ട്. 9 ഇടങ്ങളിൽ കമല ഹാരിസും വിജയിച്ചിട്ടുണ്ട്.
- Nov 06, 2024 08:06 IST
154 ഇലക്ട്രറൽ വോട്ടുകൾ നേടി ട്രംപ് മുന്നിൽ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 154 ഇലക്ട്രറൽ വോട്ടുകൾ നേടി ട്രംപ് മുന്നിൽ. കമല ഹാരിസിന് ലഭി്ചത് 53 ഇലക്ട്രറൽ വോട്ടുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us