scorecardresearch

മെഴ്‌സിഡസ് ബെൻസ് ഇടിച്ച് യുവതി മരിച്ചു, മദ്യപിച്ച് കാർ ഓടിച്ച 20 കാരൻ പോലീസ് പിടിയിൽ

സ്വകാര്യ എ‍ഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ധനുഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്

സ്വകാര്യ എ‍ഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ധനുഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
news

ശനിയാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം

ബെംഗളൂരു: ആഡംബര കാർ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ 20 കാരൻ പോലീസ് പിടിയിൽ. സ്വകാര്യ എ‍ഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ധനുഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യ എ.എസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ധനുഷിനെ റിമാൻ‍ഡ് ചെയ്ത് ബംഗളുരു സെൻട്രൽ ജയിലിലേക്ക് അയച്ചു. 

Advertisment

കേങ്ങേരി ട്രാഫിക് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററിനു സമീപത്തുവച്ച് ശനിയാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന സന്ധ്യയെ മെഴ്സിഡസ് ബെൻസ് കാറിൽ എത്തിയ ധനുഷ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സന്ധ്യയെ ഇടിച്ചതിന് ശേഷം ധനുഷ് ബൈക്ക് യാത്രികനായ സയ്യിദ് അർബാസ് (23) എന്നയാളെയും ഇടിച്ചു വീഴ്ത്തി. അതിനുശേഷം വാഹനം നിർത്താതെ പോയ ധനുഷിനെ നാട്ടുകാർ പിടികൂടിയാണ് പോലീസിൽ ഏൽപ്പിച്ചത്. 

അപകടത്തെ തുടർന്ന് സന്ധ്യയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേങ്ങേരി ട്രാഫിക് പോലീസ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് സന്ധ്യയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സ്വകാര്യ ബസ് സ്ഥാപനമായ എൽ വി ട്രാവൽസിന്റെ ഉടമയായ പരമേശ്വരന്റെ മകനാണ് ധനുഷ്. അടുത്തിടെ പിതാവ് വാങ്ങിയ ആഡംബര കാറുമായി സുഹൃത്തിനൊപ്പം കറങ്ങാൻ ഇറങ്ങിയതായിരുന്നു. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. 

Read More

Advertisment
Car Accident Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: