scorecardresearch

കമലയോ ട്രംപോ? അമേരിക്ക വിധിയെഴുതുന്നു

US Election Results 2024 Updates: നിർണാകയമായ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിൽ നടക്കുന്നത്

US Election Results 2024 Updates: നിർണാകയമായ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിൽ നടക്കുന്നത്

author-image
WebDesk
New Update
US Election Results 2024 LIVE Updates

US Election Results 2024 Updates

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വാശിയോടെ തുടക്കം. ന്യൂ ഹാംപ്ഷയറിലെ ഡിക്സ്‍വിൽ നോച്ച് ആദ്യ വോട്ട് രേഖപ്പെടുത്തി. പ്രധാന സ്വിങ് സ്റ്റേറ്റായ വിസ്കോൺസിൻ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ആരംഭിച്ചിട്ടുണ്ട്.

Advertisment

നോർത്ത് കാരോലൈന, ജോർജിയ, മിഷിഗൻ, പെനിസിൽവേനിയ, ഫ്ലോറിഡ, ഇല്ലിനോയ് ലൂസിയാന, മേരിലാൻഡ്, മസാച്യുസിറ്റ്സ്, മിസോറി, റോഡ് ഐലൻഡ്, സൗത്ത് കാരോലൈന, വാഷിങ്ടൻ ഡിസി തുടങ്ങി പ്രധാന സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക സമയം രാവിലെ 7 മണി മുതൽ വോട്ടിങ് ആരംഭിച്ചു. സ്വിംഗ് സ്റ്റേറ്റുകൾ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ ഗണ്യമായ പോളിങ്ങാണ് ഈ സംസ്ഥാനങ്ങളിൽ കാണുന്നത്. 

7.4 കോടി ആളുകൾ മു​ൻ​കൂ​ർ വോ​ട്ട് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ൽ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ പകുതിയോളമാണിത്. പ്രവർത്തി ദിനമാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നത്. മിക്ക ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രധാന സംസ്ഥാനങ്ങളിലടക്കം ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിൽ നടക്കുന്നത്. അതേസമയം, മൂന്ന് ഡസനിലധികം 'ഇന്ത്യൻ അമേരിക്കൻസ്' സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളിലായി മത്സരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ അമേരിക്കൻ പ്രതിനിധികൾ താമസിക്കുന്ന കാലിഫോർണിയയിൽ. റോ ഖന്ന, ഡോ. അമി ബെറ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തുടങ്ങിയവാരാണ് സ്ഥാനാർത്ഥികളിൽ പ്രമുഖർ.

Advertisment

Read More

Us Election Donald Trump Kamala Harris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: