scorecardresearch

ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും

ട്രംപിനോട് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും വിജയാശംസകൾ നേർന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താൻ തയാറാണെന്നും കമല ഹാരിസ് പറഞ്ഞു

ട്രംപിനോട് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും വിജയാശംസകൾ നേർന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താൻ തയാറാണെന്നും കമല ഹാരിസ് പറഞ്ഞു

author-image
WebDesk
New Update
അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വംശജ കമലയും

ട്രംപിന്റെ വിജയം അംഗീകരിച്ച് കമല

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിൻറെ വിജയം അംഗീകരിച്ച് കമലാ ഹാരീസ്. ഡ്രംപിനെ അഭിനന്ദിച്ച കമല സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. വാഷിങ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. തിരഞ്ഞെടുപ്പ് പരാജയത്തിൽ ദു:ഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ കമല അണികളോട് ആഹ്വാനം ചെയ്തു.

Advertisment

ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞായിരുന്നു കമലയുടെ പ്രസംഗം. 'നമ്മൾ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞു പോകില്ല'-കമലാ ഹാരീസ് പറഞ്ഞു.

'വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്‌നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേർത്തത്. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. -കമല പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നും  ട്രംപിനോട് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും വിജയാശംസകൾ നേർന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താൻ തയാറാണെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.

Advertisment

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറി തിരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേൽക്കുക.

Read More

Donald Trump Kamala Harris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: