scorecardresearch

Coronavirus Kerala Highlights: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗമുക്തി നേടിയത് 1,074 പേർ

Coronavirus Kerala Highlights: ഒരു ദിവസം ഇത്രയും പേർക്ക് രോഗം ഭേദമാകുന്നത് ഇതാദ്യമാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 11,761 ആയി

Coronavirus Kerala Highlights: ഒരു ദിവസം ഇത്രയും പേർക്ക് രോഗം ഭേദമാകുന്നത് ഇതാദ്യമാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 11,761 ആയി

author-image
WebDesk
New Update
corona virus, ie malayalam

Coronavirus Kerala Highlights: ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗം ഭേദമായത് 1,074 പേർക്ക്. ഒരു ദിവസം ഇത്രയും പേർക്ക് രോഗം ഭേദമാകുന്നത് ഇതാദ്യമാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 11,761 ആയി. അതേസമയം, രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി. 42,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,389 പേർ രോഗം ബാധിച്ച് മരിച്ചു.

Advertisment

അതേസമയം, കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 61 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ കേരളത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സിയിലുള്ളവരുടെ എണ്ണം 34 ആയി കുറഞ്ഞു.

കേരളത്തിൽ ആകെ 499 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. നിലവിൽ 34 പേർ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ആകെ 33010 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 32315 എണ്ണവും നെഗറ്റീവായി. 21724 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്.

Read in English: Coronavirus India LIVE Updates

Live Blog

Coronavirus Kerala Live Updates: കൊറോണ വാർത്തകൾ തത്സമയം














Highlights

    21:19 (IST)04 May 2020

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു
    ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.5 ലക്ഷം കവിഞ്ഞു. 247, 752 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്

    19:08 (IST)04 May 2020

    ഡൽഹിയിലെ ട്രാഫിക് ജാം
    ലോക്ക്ഡൗൺ 3.0യുടെ ആദ്യ ദിനമായ ഇന്ന് ഡൽഹി-ഉത്തർപ്രദേശ് അതിർത്തിക്ക് സമീപം ഗാസപൂരിൽ ദേശീയ പാത 24 ലുണ്ടായ ട്രാഫിക് ജാം
    ലോക്ക്ഡൗൺ 3.0യുടെ ആദ്യ ദിനമായ ഇന്ന് ഡൽഹി-ഉത്തർപ്രദേശ് അതിർത്തിക്ക് സമീപം
    ഗാസപൂരിൽ ദേശീയ പാത 24ലുണ്ടായ ട്രാഫിക് ജാം. ഫോട്ടോ: പ്രേം നാഥ് പാണ്ഡേ

    18:49 (IST)04 May 2020

    പ്രവാസികളെ മടക്കികൊണ്ടുവരുന്നതിനുള്ള നടപടി മേയ് 7ന് ശേഷം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ മേയ് 7ന് ശേഷം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഘട്ടം ഘട്ടമായിട്ടായിരിക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

    18:34 (IST)04 May 2020

    സംസ്ഥാനത്തെ കോവിഡ്-19 ബാധിതർ: ജില്ല തിരിച്ചുള്ള കണക്ക്

    publive-image

    18:32 (IST)04 May 2020

    കശ്മീർ താഴ്വര മുഴുവനായി റെഡ് സോണിൽ

    ജമ്മു കശ്മീരിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളും റെഡ് സോണായി പ്രഖ്യാപിച്ചു. കശ്മീർ താഴ്വര മുഴുവനായും റെഡ് സോണിലാണ്. കശ്മീരിലെ പത്ത് ജില്ലകളും റെഡ് സോണിലാണെന്ന് കേന്ദ്ര ഭരണ പ്രദേശത്തെ ചീഫ് സെക്രട്ടറി ബിവിആർ സപബ്രഹ്മണ്യൻ പറഞ്ഞു. ജമ്മു ഡിവിഷനിലെ കത്വ, സാംബ, ജമ്മു ജില്ലകളും റെഡ് സോണിലാണ്.

    17:28 (IST)04 May 2020

    കൂടുതൽ നോൺ സ്റ്റോപ്പ് സ്‌പെഷ്യൽ ട്രെയിനുകൾ ആവശ്യപ്പെട്ട് കേരളം

    കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ട്രെയിനിൽ തന്നെ നാട്ടിലേക്ക് മലയാളികൾക്ക് മടങ്ങാനുള്ള അനുമതി നൽകണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇതിനുപുറമെ പ്രത്യേക നോൺസ്റ്റോപ് ട്രെയിനുകളും അനുവദിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

    17:22 (IST)04 May 2020

    515 പേർ അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് എത്തി

    28272 പേരാണ് ഇതുവരെ സംസ്ഥാനത്തേക്ക് വരുന്നതിന് പാസിന് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 5470 പേർക്ക് പാസ് വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചവരെ 515 പേർ അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് എത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവരെ മുൻഗണന ക്രമത്തിൽ നാട്ടിലെത്താക്കാനുള്ള നടപടികളും ആരംഭിച്ചതായി മുഖ്യമന്ത്രി.

    17:18 (IST)04 May 2020

    കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് 166263 മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി

    ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് 166263 മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ. യഥാക്രമം 55188, 50863, 22515 പേർ എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമുള്ള രജിസ്ട്രേഷൻ.

    17:14 (IST)04 May 2020

    കേരളത്തിന് ആശ്വാസം

    സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ സാധിക്കുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ്-19 ബാധിച്ച നിരവധി പേരാണ് മരിക്കുന്നത് വേദനിപ്പിക്കുന്നു. 80ലധികം മലയാളികൾ കേരളത്തിന് പുറത്ത് വൈറസ് ബാധ മൂലം മരിച്ചു. മറ്റ് സംസ്ഥാനങ്ങളിലും നിരവധി മലയാളികളെ രോഗം ബാധിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

    17:11 (IST)04 May 2020

    1724 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്

    കേരളത്തിൽ ആകെ 499 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. നിലവിൽ 34 പേർ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ആകെ 33010 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 32315 എണ്ണവും നെഗറ്റീവായി. 21724 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്.

    17:06 (IST)04 May 2020

    കേരളത്തിൽ ഇന്നും ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചല്ല; 61 പേർക്ക് രോഗമുക്തി

    തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചട്ടില്ല. അതേസമയം ആകെ 61 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ കേരളത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സിയിലുള്ളവരുടെ എണ്ണം 34 ആയി കുറഞ്ഞു.

    16:20 (IST)04 May 2020

    വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി 73 വാഹനങ്ങള്‍ കേരളത്തിലെത്തി

    വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് (മെയ് നാല്) രാവിലെ എട്ടു മുതൽ 11 മണി വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി 143 പേരാണ് യാത്ര ചെയ്തത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരാണ് ഇന്നു മുതല്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തി തുടങ്ങിയത്. കാര്‍, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ വന്നവരെയാണ് കര്‍ശനമായ പരിശോധനയിലൂടെ കടത്തിവിട്ടത്. ഈ വാഹനങ്ങളില്‍ സഞ്ചരിച്ച എല്ലാ യാത്രക്കാരെയും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇതുവരെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. 

    publive-image
    ഇതര സംസ്ഥാനത്തു നിന്ന് വാളയാർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തുന്ന വാഹനവും യാത്രാ രേഖകളും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. ഫൊട്ടോ: പിആർഡി

    16:19 (IST)04 May 2020

    ഡോ.തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍

    തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (മെഡിക്കല്‍) ആയി ഡോ.തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറും സ്‌പെഷ്യല്‍ ഓഫീസറും വിരമിച്ചതിനെതുടര്‍ന്നാണ് നടപടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി ഈ നിയമനം നടത്തുന്നത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ്. എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നേതൃത്വം നല്‍കിയിരുന്നു. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്നു.

    15:37 (IST)04 May 2020

    ഇന്ത്യയിൽ കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 1373; 42,533 രോഗ ബാധിതർ

    ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. പുതിയതായി 2270 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 42533 ആയി. നിലവിൽ 29543 പേരാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 11,706 പേർക്ക് രോഗം ഭേദമായപ്പോൾ 1373 പേരാണ് വൈറസ് ബാധമൂലം മരണപ്പെട്ടത്.

    15:22 (IST)04 May 2020

    കോവിഡ്-19 കാലത്തെ എസി ഉപയോഗം; സംശയങ്ങളും നിര്‍ദ്ദേശങ്ങളും

    കോവിഡ് മഹാമാരിക്കൊപ്പം വേനലും. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ജനം എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കാമോയെന്ന ചോദ്യം ഉയരുന്നു. ഉയര്‍ന്ന താപനിലയെ കൊറോണവൈറസ് അതിജീവിക്കുകയില്ലെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടാതെ, എയര്‍കണ്ടീഷന്‍ ഉപയോഗിക്കുന്നത് ദ്രവതുള്ളികളുടെ വ്യാപനത്തിന് കാരണമാകുമെന്ന് ചൈനീസ് ഗവേഷകരുടെ പഠനം പറയുന്നു. എന്നാല്‍ എസി ഉപയോഗിക്കുന്നത് കൊറോണവൈറസ് വ്യാപനത്തിന് കാരണമാകുമോയെന്ന ഗവേഷണം അധികമൊന്നും നടന്നിട്ടില്ല. Read More

    14:40 (IST)04 May 2020

    ന്യൂഡൽഹിയിലെ വസന്ത് വിഹാറിലെ മദ്യശാലയുടെ മുന്നിൽ നിന്നുള്ള കാഴ്ച

    publive-image

    14:34 (IST)04 May 2020

    ബ്രോഡ് വേയിലെ കടകൾ അടച്ചിടും: വ്യാപാരികള്‍

    എറണാകുളം ബ്രോഡ്‍ വേയിലെ കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ. മുഴുവൻ കടകളും ഒരേസമയം തുറക്കാനാവില്ലെന്ന് കളക്ടർ അറിയിച്ചതോടെയാണ് വ്യാപാരികളുടെ തീരുമാനം. തുറക്കുകയാണെങ്കിൽ ഒരുമിച്ചേ തുറക്കുവെന്നും വ്യാപാരികൾ അറിയിച്ചു.

    13:46 (IST)04 May 2020

    ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി തുടങ്ങി

    ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി തുടങ്ങി. നോർക്ക മുഖേന രജിസ്റ്റർ ചെയ്തവരാണ് തിരിച്ചെത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതുവരെ 30,000 പേര്‍ക്ക് അനുമതി നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഇന്നലെ വൈകീട്ട് മുതൽ ഇലക്ട്രോണിക് പാസ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പാസിൽ എത്തേണ്ട സമയവും എവിടെയാണ് എത്തേണ്ടതെ്ന വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read More 

    13:45 (IST)04 May 2020

    അതിർത്തിയിൽ സർവത്ര പ്രശ്നം; സർക്കാർ പ്രവർത്തനങ്ങളിൽ ഏകോപനമില്ല: ചെന്നിത്തല

    മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ മടക്കി കൊണ്ടുവരുന്നതില്‍ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ പാളിച്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിര്‍ത്തികളില്‍ സര്‍വത്ര ആശയക്കുഴപ്പമാണെന്നും ഏകോപനമില്ലായ്മയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മലയാളികള്‍ക്ക് നിലവില്‍ അതിര്‍ത്തികളില്‍ എത്താന്‍ സാധിക്കുന്നില്ല. മലയാളികളെ എത്തിക്കാൻ പ്രത്യേക ട്രെയിൻ ആവശ്യപ്പെടാത്തത് ഗുരതര പിഴവാണ്. പ്രമുഖ നഗരങ്ങളിൽനിന്ന് നോൺ സ്റ്റോപ് സ്പെഷൽ ട്രെയിൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Read More

    12:42 (IST)04 May 2020

    മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണം

    അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    11:57 (IST)04 May 2020

    ആരോഗ്യ മന്ത്രി ഫെയ്സ്ബുക്ക് ലൈവ്

    11:16 (IST)04 May 2020

    മറുനാടൻ മലയാളികൾ ഇന്നു മുതൽ നാട്ടിലെത്തി തുടങ്ങും

    കോവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഇന്ന് തിരികെയെത്തിച്ചുതുടങ്ങും. കേരളത്തിലേക്കു വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് യാത്രാപാസ് നൽകിത്തുടങ്ങി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് അതിർത്തിയിലെത്താനുള്ള അനുമതി. സംസ്ഥാന അതിർത്തിയിലെ ആറു പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ കൊണ്ടുവരുക. തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ മഞ്ചേശ്വരം എന്നീ അതിർത്തികവാടങ്ങൾ വഴിയാണ് എത്തിക്കുക. Read More

    11:01 (IST)04 May 2020

    ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി

    വിവിധ സംസ്ഥാനങ്ങളിൽനിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഇതിനാവശ്യമായ നടപടികൾ പാർട്ടി സ്വീകരിക്കുമെന്ന് പാർട്ടി പ്രവർത്തകർക്ക് അയച്ച കത്തിൽ സോണിയ പറയുന്നു.

    10:13 (IST)04 May 2020

    മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

    അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

    09:45 (IST)04 May 2020

    വീടുകളിലേക്ക് പോകാൻ കാത്ത് കശ്മീരി വിദ്യാർഥികൾ

    പഞ്ചാബിലെ ഖരാർ, മൊഹാലി എന്നിവിടങ്ങളിൽ രജിസ്ട്രേഷനായി ക്യൂവിൽ കാത്തുനിൽക്കുന്ന കശ്മീർ വിദ്യാർത്ഥികൾ 

    09:44 (IST)04 May 2020

    ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 42,533 ആയി ഉയർന്നു

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,270 എണ്ണം ഉയർന്ന് 42,533 ആയി. ഇതിൽ 29,543 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 11,706 പേർ രോഗമുക്തി നേടി ഡിസ്ചാർജ് ചെയ്യപ്പെട്ടു.. മരണസംഖ്യ 1373 ആയി.

    08:59 (IST)04 May 2020

    കോവിഡ് രോഗിയ്‌ക്കെതിരെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

    മെയ് ഒന്നിന് മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയു വാർഡിൽ കോവിഡ് -19 ചികിത്സയിലായിരുന്നു 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 34 കാരനായ ഡോക്ടർക്കെതിരെ കേസെടുത്തു. ആരോപണ വിധേയനായ ഡോക്ടർ സംഭവത്തിനു ഒരു ദിവസം മുൻപാണ് ആശുപത്രിയിൽ ജോലിയ്ക്കായി പ്രവേശിച്ചത്. Read More

    08:59 (IST)04 May 2020

    കോവിഡ് പടർന്നത് വുഹാൻ ലാബിൽ നിന്നു തന്നെ; തെളിവുകളുണ്ടെന്ന് യുഎസ്

    ആഗോള ജനതയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായി മാറിയ കോവിഡ്-19 വൈറസിന്റെ ഉത്ഭവത്തിൽ ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വീണ്ടും അമേരിക്ക. ഈ മഹാമാരി വുഹാനിലെ ലാബില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. എബിസി ചാനലിനു നല്‍കി അഭിമുഖത്തിലാണ് പോംപെയോ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്. Read More

    08:58 (IST)04 May 2020

    ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തോട് അടുക്കുന്നു

    ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷത്തോട് അടുക്കുന്നു. നിലവില്‍ രോഗബാധിതരുടെ എണ്ണം 35,63,065 ആയി. 212 രാജ്യങ്ങളിലായാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇതുവരെ 2,48,129 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 81,636 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. Read More

    08:57 (IST)04 May 2020

    ലോക്ക്ഡൗൺ 3.0: ഇന്നു മുതൽ എന്തൊക്കെ ചെയ്യാം, ചെയ്യരുത്

    കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഹമായി രാജ്യത്തേർപ്പെടുപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്നു മുതൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും ചില ഇളവുകൾ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. Read More 

    publive-image

    08:56 (IST)04 May 2020

    പ്രവാസികളെ ഈ ആഴ്ച മുതല്‍ തിരിച്ചെത്തിച്ച് തുടങ്ങും

    കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്നു വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഈ ആഴ്ച മുതല്‍ നാട്ടിലെത്തിച്ചു തുടങ്ങും. ആദ്യം സംഘത്തെ മാലദ്വീപില്‍നിന്നാണ് നാട്ടിലെത്തിക്കുന്നത്. 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലദ്വീപില്‍നിന്നും കൊച്ചിയിലെത്തിക്കും.

    Advertisment
    Coronavirus Kerala Live Updates: ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 40000 കടന്നു. ഞായറാഴ്ച 2500 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 40263ലേക്ക് എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2487 കേസുകളും 73 മരണവുമാണ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ മൂന്നാം ഘട്ടം നാളെ ആരംഭിക്കാനിരിക്കെയാണ് കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും രാജ്യത്ത് വർധനവ് രേഖപ്പെടുത്തുന്നത്.

    കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്നു വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഈ ആഴ്ച മുതല്‍ നാട്ടിലെത്തിച്ചു തുടങ്ങും. ആദ്യം സംഘത്തെ മാലദ്വീപില്‍നിന്നാണ് നാട്ടിലെത്തിക്കുന്നത്. 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലദ്വീപില്‍നിന്നും കൊച്ചിയിലെത്തിക്കും. ഇവരെ കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. തിരിച്ചെത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്ന ചെലവ് പ്രവാസികള്‍ വഹിക്കണം. അതേസമയം 14 ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

    Corona Virus Covid 19

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: