Latest News

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തോട് അടുക്കുന്നു

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം 1,187,510 എത്തി

covid test, ie malayalam

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷത്തോട് അടുക്കുന്നു. നിലവില്‍ രോഗബാധിതരുടെ എണ്ണം 35,63,065 ആയി. 212 രാജ്യങ്ങളിലായാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇതുവരെ 2,48,129 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 81,636 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,430 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 11,53,847 ആളുകള്‍ രോഗത്തെ അതിജീവിച്ചു. ലോകത്താകെ 21,61,116 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 50,043 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Read More: ലോക്ക്ഡൗൺ 3.0: ഇന്നു മുതൽ എന്തൊക്കെ ചെയ്യാം, ചെയ്യരുത്

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം 1,187,510 എത്തി. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടെ, ഭക്ഷണത്തിനായി അമേരിക്കൻ ജനത നായാട്ടിലേക്ക് തിരിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭക്ഷണ ദൗര്‍ലഭ്യം നേരിടുകയും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളിലും മാംസവും മാംസ ഉല്‍പന്നങ്ങളും കിട്ടാതായതോടെയുമാണ് പലരും അംഗീകൃത നായാട്ടിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

മിനെസോട്ട മുതല്‍ ന്യൂ മെക്‌സിക്കോവരെ നായാട്ടിനുള്ള ലൈസന്‍സ്, പെര്‍മിറ്റ് അപേക്ഷകളില്‍ വലിയ വര്‍ധനുണ്ടായിട്ടുള്ളതായി ഗെയിം, ഫിഷ് ഏജന്‍സികള്‍ വ്യക്തമാക്കി. ഇന്ത്യാനയില്‍ ടര്‍ക്കി വില്‍പനക്കുള്ള ലൈസന്‍സില്‍ സീസണിലെ ആദ്യ ആഴ്ചയില്‍ 28 ശതമാനം വര്‍ധനയാണുള്ളത്.

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം

അമേരിക്ക- 1,187,510, സ്‌പെയിന്‍- 2,47,122, ഇറ്റലി- 2,10,717, ഫ്രാന്‍സ്- 1,68,693, ജര്‍മനി- 1,65,664, ബ്രിട്ടന്‍- 1,86,599, തുര്‍ക്കി- 1,26,045, ഇറാന്‍- 97,424, റഷ്യ- 1,34,687, ബ്രസീല്‍- 1,01,147.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം

അമേരിക്ക- 68,581, സ്‌പെയിന്‍- 25,264, ഇറ്റലി- 28,884, ഫ്രാന്‍സ്- 24,895, ജര്‍മനി- 6,866, ബ്രിട്ടന്‍- 28,446, തുര്‍ക്കി- 3,397, ഇറാന്‍- 6,203, റഷ്യ- 1,222, ബ്രസീല്‍- 7,025.

രാജ്യങ്ങളില്‍ 24 മണിക്കൂറിനിടെ ഉണ്ടായ മരണങ്ങള്‍

അമേരിക്ക- 1,137, സ്‌പെയിന്‍- 164, ഇറ്റലി- 174, ഫ്രാന്‍സ്- 24,760, ജര്‍മനി- 6,812, ബ്രിട്ടന്‍- 315, തുര്‍ക്കി- 61, ഇറാന്‍- 47, റഷ്യ- 1,280, ബ്രസീല്‍- 275.

അതേസമയം കാനഡയില്‍ കോവിഡ് രോഗത്തില്‍ കുറവു വന്നെന്ന കണക്കുകള്‍ ലഭ്യമായതിനെ തുടര്‍ന്ന് ഏതാനും പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ വരുത്തി. ഒന്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയോടെ കൂടുതല്‍ ഇളവുകള്‍ വരുത്താനും തീരുമാനമുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശമാക്കിയിരുന്ന ജര്‍മനിയില്‍ അതിനെല്ലാം ഇളവ് നല്‍കുകയാണിപ്പോള്‍. ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നല്‍കുന്നത്. രാജ്യത്ത് മരണ നിരക്ക് കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കി തുടങ്ങിയത്.

കഴിഞ്ഞ ദിവസം പള്ളികള്‍ തുറക്കാനും അനുമതി നല്‍കി. സ്റ്റേഡിയങ്ങളും, സാസ്‌കാരിക കേന്ദ്രങ്ങളും മ്യൂസിയങ്ങളും മൃഗശാലകളുമെല്ലാം തുറക്കാന്‍ കഴിഞ്ഞയാഴ്ച തന്നെ രാജ്യം പച്ചക്കൊടി കാട്ടിയിരുന്നു. അതേസമയം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുമില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 death toll globally

Next Story
കഴിഞ്ഞ 24 മണിക്കൂറിൽ 73 മരണം; രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 40000 കടന്നുCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്,red zone, റെഡ് സോൺ, orange zone, ഓറഞ്ച് സോൺ, green zone, ഗ്രീൻ സോൺ, kerala, കേരളം, lockdown, ലോക്ക്ഡൗൺ, Norka, നോർക്ക, Norka Registration , നോർക്ക രജിസ്ട്രേഷൻ, iemalayalam, ഐഇ മലയാളംa
The moderation of comments is automated and not cleared manually by malayalam.indianexpress.com