തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഇന്ന് തിരികെയെത്തിച്ചുതുടങ്ങും. കേരളത്തിലേക്കു വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് യാത്രാപാസ് നൽകിത്തുടങ്ങി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് അതിർത്തിയിലെത്താനുള്ള അനുമതി.

സംസ്ഥാന അതിർത്തിയിലെ ആറു പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ കൊണ്ടുവരുക. തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ മഞ്ചേശ്വരം എന്നീ അതിർത്തികവാടങ്ങൾ വഴിയാണ് എത്തിക്കുക.

മടങ്ങിവരാൻ 1,50,054 പേരാണ് ഇതിനകം നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്ട്രേഷനുള്ള നടപടി ക്രമങ്ങൾ:

 • പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം.
 • ഈ പോർട്ടൽ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് അപേക്ഷ സമർപ്പിക്കാം.
 • ഇതിനായി നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിക്കണം
 • ഗർഭിണികൾ, കേരളത്തിൽ ചികിത്സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ തുടങ്ങിയവർക്ക് മുൻഗണന.

Read More: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ; തിരിച്ചെത്തിക്കുക മുൻഗണനാ അടിസ്ഥാനത്തിൽ

 • ഇൻറർവ്യൂ, കായിക മത്സരങ്ങളും പരിശീലനവും, തീർഥാടനം,വിനോദയാത്ര, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർക്കും വിദ്യാർഥികൾക്കും മുൻഗണന ലഭിക്കും.
 • യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ.

നോഡൽ ഓഫീസർമാരെ നിയോഗിച്ചു

കേരളത്തിലേക്കും കേരളത്തിൽനിന്നുമുള്ള അന്തർസംസ്ഥാന യാത്രകൾ സംബന്ധിച്ച വിഷയങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും നോഡൽ ഓഫീസർമാരെ നിശ്ചയിച്ച് നിയോഗിച്ചിട്ടുണ്ട്. ബിശ്വനാഥ് സിൻഹ ഐഎഎസാണ് കേരളത്തിൽ സംസ്ഥാനതല കോ-ഓർഡിനേറ്റർ. സഞ്ജയ് എം കൗൾ ഐഎഎസ് ആണ് അഡീഷനൽ സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ. മനോജ് എബ്രഹാം ഐപിഎസ് ആണ് പോലീസ് പ്രതിനിധി.

വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ

 • കർണാടക: പിഐ ശ്രീവിദ്യ (9447791297)
 • മഹാരാഷ്ട്ര:ജോഷി മൃൺമയി ശശാങ്ക് (8281112002)
 • തെലങ്കാന: ഡോ എസ് കാർത്തികേയൻ (9447782000)
 • തമിഴ്‌നാട്: എസ് വെങ്കിടേസപതി (9496007020), കെ ഇമ്പശേഖർ (9895768608)
 • ഡൽഹി: ജീവൻ ബാബു കെ (9447625106), ഹരിത വി കുമാർ(8126745505)
 • ആന്ധ്രാപ്രദേശ്: ഡോ എസ് കാർത്തികേയൻ (9447782000)

Read More: ഞായറാഴ്ച സമ്പൂർണ അവധി, ഉപാധികളോടെ അന്തർ ജില്ലാ യാത്ര; സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

 • ആൻഡമാൻ നികോബാർ:എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖർ (9895768608)
 • അസം: പ്രണബ് ജ്യോതിനാഥ് (9937300864), വിആർ പ്രേംകുമാർ (9446544774)
 • അസം ഒഴികെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ: ചന്ദ്രശേഖർ എസ് (9447023856)
 • ബീഹാർ: പ്രണബ് ജ്യോതിനാഥ് (9937300864), വി.ആർ. പ്രേംകുമാർ (9446544774)
 • ചത്തീസ്ഖഡ്: പിഐ ശ്രീവിദ്യ (9447791297)
 • ദാദ്ര നഗർ ഹവേലി, ദാമൻ ദിയു: ജോഷി മൃൺമയി ശശാങ്ക് (8281112002)
 • ഗോവ:ജോഷി മൃൺമയി ശശാങ്ക് (8281112002)
 • ഗുജറാത്ത്: സഞ്ജയ് എം. കൗൾ (9447011901), ജെറോമിക് ജോർജ് (9447727271)
 • ഹരിയാന: ജീവൻ ബാബു കെ (9447625106), ഹരിത വി. കുമാർ(8126745505)
 • ഹിമാചൽ പ്രദേശ്: ഡോ എ കൗശിഗൻ (9447733947)
 • ഝാർഖണ്ഡ്: ചന്ദ്രശേഖർ എസ് (9447023856)-
 • ലഡാഖ്, ജമ്മു കശ്മീർ: ഡോ എ കൗശിഗൻ (9447733947)
 • ലക്ഷദ്വീപ്:എസ് വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖർ (9895768608)
 • മധ്യപ്രദേശ്: പി.ഐ. ശ്രീവിദ്യ (9447791297)
 • ഒഡിഷ: പ്രണബ് ജ്യോതിനാഥ് (9937300864), വി.ആർ. പ്രേംകുമാർ (9446544774)
 • പുതുച്ചേരി:എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖർ (9895768608)

Read More: മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം

 • പഞ്ചാബ്, ചണ്ഡിഗഡ്:  ഡോ എ കൗശിഗൻ (9447733947)
 • രാജസ്ഥാൻ:ജോഷി മൃൺമയി ശശാങ്ക് (8281112002)
 • സിക്കിം: ചന്ദ്രശേഖർ എസ് (9447023856)
 • ഉത്തരാഖണ്ഡ്: ജീവൻ ബാബു കെ (9447625106), ഹരിത വി.
 • ഉത്തർപ്രദേശ്: ജീവൻ ബാബു കെ (9447625106), ഹരിത വി. കുമാർ(8126745505)
 • പശ്ചിമബംഗാൾ: പ്രണബ് ജ്യോതിനാഥ് (9937300864), വിആർ പ്രേംകുമാർ (9446544774)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കുടുങ്ങിയവരുടെ അന്തർസംസ്ഥാന യാത്രയുടെ ഏകോപനത്തിനുള്ള ചുമതലയും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്

 • തിരുവനന്തപുരം, കൊല്ലം: ഡോ എസ് കാർത്തികേയൻ, കെ. ഇമ്പശേഖർ.
 • പത്തനംതിട്ട, ആലപ്പുഴ:ഹരിത വി കുമാർ
 • കോട്ടയം, ഇടുക്കി: ജീവൻബാബു കെ.
 • എറണാകുളം, തൃശൂർ: എ കൗശിഗൻ, വിആർ പ്രേംകുമാർ.
 • പാലക്കാട്, മലപ്പുറം: എസ് വെങ്കിടേസപതി, ജെറോമിക് ജോർജ്.
 • കോഴിക്കോട്, വയനാട്: ജോഷി മൃൺമയി ശശാങ്ക്
 • കണ്ണൂർ, കാസർകോട്: പിഐ ശ്രീവിദ്യ

നോർക്ക രജിസ്ട്രേഷൻ എങ്ങിനെ

 • മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
 • വെബ്‌സൈറ്റിൽ ഇടതു വശത്ത് വിദേശ മലയാളികൾക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവർക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട്.
 • പേര്, ജനന തീയതി, ആധാർ അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ രേഖ, ഇപ്പോൾ ഉള്ള സ്ഥലത്തിന്റേയും കേരളത്തിൽ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങൾ, മടങ്ങി വരുന്നതിനുള്ള കാരണം, വരാൻ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവർ വാഹന നമ്പർ എന്നീ വിവരങ്ങൾ രജിസ്‌ട്രേഷനോടുനുബന്ധിച്ച് നൽകണം.

Read More: ‘ഭായ്’, പോയ് വരാം; വീടണയുന്ന സന്തോഷത്തിൽ അതിഥി തൊഴിലാളികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.