Explained: കോവിഡ്-19 കാലത്തെ എസി ഉപയോഗം; സംശയങ്ങളും നിര്‍ദ്ദേശങ്ങളും

ഒരേ എസി റസ്റ്ററന്റില്‍ നിന്നും ആഹാരം കഴിച്ച മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള 10 രോഗികളെയാണ് ഗവേഷകര്‍ പഠിച്ചത്

coronavirus, coronavirus and ac temperature, covid 19, covid-19 heat, coronavirus ac guidelines, air conditioner during covid, ac guidelines during coronavirus, air conditioners and coronavirus

കോവിഡ് മഹാമാരിക്കൊപ്പം വേനലും. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ജനം എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കാമോയെന്ന ചോദ്യം ഉയരുന്നു. ഉയര്‍ന്ന താപനിലയെ കൊറോണ വൈറസ് അതിജീവിക്കുകയില്ലെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു.

കൂടാതെ, എയര്‍കണ്ടീഷന്‍ ഉപയോഗിക്കുന്നത് ദ്രവതുള്ളികളുടെ വ്യാപനത്തിന് കാരണമാകുമെന്ന് ചൈനീസ് ഗവേഷകരുടെ പഠനം പറയുന്നു. എന്നാല്‍ എസി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുമോയെന്ന ഗവേഷണം അധികമൊന്നും നടന്നിട്ടില്ല.

എസി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ പൊതുവില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസിന്റെ പശ്ചാത്തലത്തില്‍ താപനില, ആപേക്ഷിക ആര്‍ദ്രത എന്നിവയെ കുറിച്ചാണ് അവ പ്രതിപാദിക്കുന്നത്.

എന്തൊക്കെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിങ് റഫ്രിജറേഷന്‍ ആൻഡ് എയര്‍ കണ്ടീഷണര്‍ എൻജിനീയേഴ്‌സ് (ഐഎസ്എച്ച്ആര്‍എഇ) പറയുന്ന നിര്‍ദ്ദേശമനുസരിച്ച് വീടുകളിലെ എസികളില്‍ താപനില 24-30 ഡിഗ്രി സെല്‍ഷ്യല്‍സും ആപേക്ഷിക ആര്‍ദ്രത 40 മുതല്‍ 70 ശതമാനം വരെ ആകുന്നതുമാണ് നല്ലത്.

ചൈനയിലെ 100 നഗരങ്ങളിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള പഠനത്തെയാണ് ഈ സൊസൈറ്റി ഉദ്ധരിക്കുന്നത്. ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും ഇന്‍ഫ്‌ളുവന്‍സയുടെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.

ആപേക്ഷിക സാന്ദ്രതയുടെ പ്രാധാന്യം എന്താണ്

കൊറോണ വൈറസിന്റെ പ്രവര്‍ത്തനത്തെ ആപേക്ഷിക സാന്ദ്രത ബാധിക്കുമെന്ന് കരുതുന്നു. ശ്വാസകോശത്തിലെ അണുബാധയ്‌ക്കെതിരെ വായുവിലെ ഈര്‍പ്പത്തിന്റെ അളവ് പ്രാഥമിക പങ്ക് വഹിക്കും. ശ്വാസനാളത്തിന്റെ തുടക്കത്തിലെ നനവുള്ള ശ്‌ളേഷ്മ പാളി വലിയ കണങ്ങളെ ശ്വാസകോശത്തിലേക്കും കണ്ഠ നാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു.

നമ്മള്‍ വരണ്ട വായു ശ്വസിക്കുമ്പോള്‍ ശ്‌ളേഷ്മ പാളിയും വളരുന്നു. ശ്‌ളേഷ്മ പാളിയില്‍ നനവില്ലാത്തത് മൂലം കണികകളെ തടയാന്‍ കഴിവില്ലാതെ വരികയും അതിനാല്‍ കണികകള്‍ ശ്വാസകോശത്തിലെത്തുകയും ചെയ്യും. രോഗാണുക്കളുമായി പോരാടുന്നതിന് മനുഷ്യന് ആവശ്യമായ ആപേക്ഷിക സാന്ദ്രത 40-70 ശതമാനം വരെയാണ്. 80 ശതമാനം വരെയുള്ള ആപേക്ഷിക സാന്ദ്രത കോവിഡ്-19 വൈറസിനെ നിര്‍വീര്യമാക്കുന്നുവെന്ന പഠനങ്ങള്‍ സൊസൈറ്റി പങ്കുവയ്ക്കുന്നുണ്ട്.

വരണ്ട കാലാവസ്ഥയില്‍ ആപേക്ഷിക സാന്ദ്രത 40 ശതമാനത്തില്‍ താഴേക്ക് പോകാന്‍ പാടില്ല. മുറിയില്‍ വെള്ളം നിറച്ച പാത്രം വയ്ക്കുന്നത് നല്ലതാണ്. അപ്പോള്‍, ജലം ബാഷ്പീകരിച്ച് മുറിയിലെ ആപേക്ഷിക സാന്ദ്രത 40 ശതമാനത്തില്‍ കുറയാതെ നില്‍ക്കും.

എസിയും കോവിഡ്-19-ഉം തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള പഠനം

എസി റസ്റ്ററന്റിൽ ഗുവാന്‍ഷൗ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിന്‍ഷന്‍ ആണ് പഠനം നടത്തിയത്. എയര്‍കണ്ടീഷനിലെ വായുപ്രവാഹത്തിന്റെ ദിശയും വെന്റിലേഷനുമാണ് ദ്രവതുള്ളിയുടെ വ്യാപനത്തിന് കാരണമാകുന്നതെന്ന് അവര്‍ കണ്ടെത്തി. വായു കടക്കുന്നതിനുള്ള വഴികള്‍ മെച്ചപ്പെടുത്തുകയും ടേബിളുകള്‍ തമ്മിലെ ദൂരം വര്‍ധിപ്പിക്കുകയും വേണമെന്ന് പഠനം ശക്തമായി നിര്‍ദ്ദേശിക്കുന്നു.

ഒരേ എസി റസ്റ്ററന്റിൽ നിന്നും ആഹാരം കഴിച്ച മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള 10 രോഗികളെയാണ് ഗവേഷകര്‍ പഠിച്ചത്. വുഹാനില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള എ എന്ന കുടുംബം ജനുവരി 24-ന് റസ്റ്ററന്റിലെത്തി. ബി, സി കുടുംബങ്ങള്‍ സമീപത്തെ ടേബിളുകളില്‍ ഇരുന്നു. അതേദിവസം, എ കുടുംബത്തിലെ ഒരു അംഗം പനിയും ചുമയുമായി ആശുപത്രിയില്‍ പ്രവേശിച്ചു. ഫെബ്രുവരി അഞ്ചിന് മൊത്തം ഒമ്പത് പേര്‍ (കുടുംബം എയില്‍ നിന്ന് നാല് പേര്‍, ബിയില്‍ നിന്ന് മൂന്ന് പേര്‍, സിയില്‍ നിന്ന് രണ്ട് പേര്‍) കോവിഡ്-19 രോഗികളായി. ബി, സി കുടുംബങ്ങള്‍ കോവിഡുമായി സമ്പര്‍ക്കത്തില്‍ വന്നത് റസ്റ്ററന്റിലെ എ1 രോഗിയാണ്.

ദ്രവതുള്ളിയുടെ വ്യാപനത്തിലൂടെ മാത്രം വൈറസ് വ്യാപനത്തെ വിശദീകരിക്കാന്‍ പറ്റില്ലെന്ന് പഠനം പറയുന്നു. വലിയ തുള്ളികള്‍ (5 മൈക്രാണിനേക്കാള്‍ വലുത്) വായുവിലൂടെ കുറച്ച് ദൂരമേ സഞ്ചരിക്കുകയുള്ളൂ. ഒരു മീറ്ററില്‍ താഴെ ദൂരം മാത്രം. എ1 രോഗിയും മറ്റു ടേബിളുകളും തമ്മില്‍ ഒരു മീറ്ററില്‍ അധികം ദൂരമുണ്ടായിരുന്നു. എന്നിരുന്നാലും, എയര്‍കണ്ടീഷനില്‍ നിന്നുള്ള ശക്തമായ വായുപ്രവാഹം രോഗാണുവുള്ള തുള്ളികളെ മറ്റു ടേബിളുകളിലേക്ക് എത്തിച്ചുവെന്ന് പഠനം പറയുന്നു.

Read in English: AC in the time of COVID: the apprehensions, and what the guidelines say

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Ac in the time of covid what the guidelines say

Next Story
Explained: മേയ് 4 മുതല്‍ എവിടെയെല്ലാം മദ്യശാലകള്‍ തുറക്കും?liquor shops, liquor shops open, മദ്യ വില്‍പന എന്ന് തുടങ്ങും, when will liquor shops open, liquor shops open in thiruvananthapuram, liquor shops open in kochi, liquor shops open in kozhikode, liquor shops open in thrissur, liquor shops open in alapuzha, liquor shops open in red zone, liquor shops open in green zone, liquor shops open in orange zone,, covid-19, keralam, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com