ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്നു മുതൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും ചില ഇളവുകൾ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് സോണിൽ കടുത്ത നിയന്ത്രണം തുടരുമെങ്കിലും ചില ഇളവുകളും ലഭിക്കും. ഓറഞ്ച്, ഗ്രീൻ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും. വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്‌കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല.

Read More | കോവിഡ് പോരാളികൾക്ക് ആദരവർപ്പിച്ച് സേനാ വിഭാഗങ്ങൾ: ഫോട്ടോ ഗാലറി

ഇതോടൊപ്പം ചില സംസ്ഥാനങ്ങൾക്ക് ഇളവുകൾ അനുവദിക്കണോ വേണ്ടയോയെന്ന കാര്യത്തിൽ പ്രത്യേക തീരുമാനങ്ങളെടുക്കാനും സാധിക്കും. മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും മദ്യവിൽപന പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ കേരളം, ജാ‍ർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രസ‍ർക്കാ‍ർ അനുമതി കൊടുത്തെങ്കിലും മദ്യവിൽപന വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചുതുടങ്ങി. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്കാണ് പാസ് നൽകിത്തുടങ്ങിയത്. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക.

പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, രാജ്യമെമ്പാടും (സോൺ പരിഗണയില്ലാതെ) നിരോധിച്ചവ

 • > വിമാനമാർഗ്ഗം, റെയിൽ, മെട്രോ, റോഡ്, വഴിയുള്ള അന്തർസംസ്ഥാന യാത്ര
 • > സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ, പരിശീലന /കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പ്
 • > ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ
 • > സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ പ്രവർത്തിക്കില്ല
 • > സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾക്ക് വിലക്ക്
 • > എല്ലാ മേഖലകളിലും, 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരണം. അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.

Read More | കൊറോണ വൈറസിനെ ‘പുറത്തുചാടിച്ച’ കണ്ണൂർ മോഡൽ

 • > അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ, വൈകുന്നേരം 7 മുതൽ രാവിലെ 7 വരെയുള്ള യാത്രകള്‍ കർശനമായി നിരോധിച്ചിരിക്കുന്നു. പ്രാദേശിക അധികാരികൾ ഈ ആവശ്യത്തിനായി സി‌ആർ‌പി‌സിയിലെ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ (കർഫ്യൂ) പോലുള്ള ഉചിതമായ നിയമ വ്യവസ്ഥകൾ പ്രകാരം ഉത്തരവുകൾ പുറപ്പെടുവിക്കുകയും കർശനമായ പാലിക്കൽ ഉറപ്പാക്കുകയും ചെയ്യണം.
 • > അതേസമയം, തിരഞ്ഞെടുത്ത ആവശ്യങ്ങൾക്കും എം‌എച്ച്‌എ അനുവദിക്കുന്ന ആവശ്യങ്ങൾക്കുമായി വായു, റെയിൽ, റോഡ് വഴിയുള്ള വ്യക്തികളുടെ യാത്ര അനുവദനീയമാണ്.

റെഡ് സോണുകളിലെ നിയന്ത്രണങ്ങൾ

 • > സൈക്കിള്‍ റിക്ഷ, ഓട്ടോറിക്ഷ, ടാക്‌സി, കാബ്, അന്തര്‍ ജില്ലാ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ സലൂണ്‍ എന്നിവയ്ക്ക് നിരോധനം

റെഡ് സോണുകളിലെ ഇളവുകൾ

 • > അത്യാവശ്യകാര്യങ്ങള്‍ക്ക് വാഹന ഗതാഗതത്തിന് അനുമതി. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടു പേർക്ക് കൂടി യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാവൂ
 • > അവശ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായ ശാലകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി
 • > പുറത്തുനിന്ന് ആളെ കൊണ്ടുവരാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം

Read More | മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം

 • > അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയ്ക്ക് അനുമതി ഇല്ല
 • > റെഡ് സോണിൽ ഉൾപ്പെടുന്ന കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. തൊഴിലുറപ്പ് പദ്ധതി, കാർഷിക പ്രവർത്തനങ്ങൾ, മൃഗ സംരക്ഷണം, തോട്ട കൃഷി, അംഗനവാടി എ്നിവയ്ക്ക് പ്രവർത്തിക്കാം

ഓറഞ്ച് സോണിലെ ഇളവുകൾ

 • > ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി, കാബ് സർവീസിന് അനുമതി
  > നാലു ചക്ര വാഹനങ്ങളിൽ രണ്ട് യാത്രക്കാരാകാം
 • > ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രയാകാം
 • > സ്വന്തം കാറിൽ ഡ്രൈവർക്കു പുറമെ രണ്ട് യാത്രക്കാരാകാം
 • > അനുവദനീയമായ ആവശ്യങ്ങൾക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം
 • ഗ്രീൻ സോണിലെ ഇളവുകൾ
  > പൊതു നിയന്ത്രണങ്ങൾ അല്ലാത്ത എല്ലാ കാര്യങ്ങൾക്കും പ്രവർത്തനാനുമതി
 • > 50 ശതമാനം യാത്രക്കാരുമായി ബസ് സർവീസിന് അനുമതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.