/indian-express-malayalam/media/media_files/QILN1TcGkykaameQ2IeR.jpg)
വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ (ഫയൽ ഫൊട്ടോ)
ഡൽഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയൻ മാധ്യമത്തെ നിരോധിച്ച കാനഡയുടെ നടപടിയിൽ പ്രതികരിച്ച് ഇന്ത്യ. കനഡയുടെ വിചിത്രമായ നീക്കത്തിൽ ആശ്ചര്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയിൽ പ്രതികരിച്ചു.
നടപടി, അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ ഉയർത്തിക്കാട്ടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ‌്ശങ്കറും ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്ങുമായി നടത്തിയ കൂടിക്കാഴ്ച സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ്, 'ഓസ്‌ട്രേലിയ ടുഡേ' എന്ന ഓസ്‌ട്രേലിയൻ വാർത്താ ഏജൻസിക്ക് കാനഡ നിരോധനം ഏർപ്പെടുത്തിയത്.
കാനഡയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വാർത്ത സമ്മേളനത്തിൽ ഉന്നയിച്ചത്. പ്രത്യേകിച്ച് യാതൊരുവിധ തെളിവുകളും ഇല്ലാതെ കനേഡിയൻ സർക്കാർ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമേ, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ നിരീക്ഷണവും, കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് രാഷ്ട്രീയ ഇടം നൽകുന്നതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാദ്ധ്യമ ഹാൻഡിലുകൾ അടക്കം കാനഡയിൽ നിരോധിച്ചിട്ടുണ്ട്.
Read More
- ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം ആവശ്യം; അന്വേഷണം ആരംഭിച്ച് പൊലീസ്
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
- ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
- US Election Results 2024 LIVE Updates: അമേരിക്കയ്ക്ക് ഇനി സുവര്‍ണകാലം'; വിജയം പ്രഖ്യാപിച്ച് ട്രംപ്
- കമലയോ ട്രംപോ? അമേരിക്ക വിധിയെഴുതുന്നു
- കമല ഹാരിസിന്റെ വിജയത്തിന് പ്രാർത്ഥനകളോടെ തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമം
- ട്രംപോ...കമലയോ...? ഫോട്ടോ ഫിനിഷിലേക്ക് യുഎസ് തിരഞ്ഞെടുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.