scorecardresearch

മുംബൈയിലെ ആഢംബര ഫ്ളാറ്റുകൾ വിറ്റ് പ്രിയങ്ക ചോപ്ര;  നേടിയത് 16 കോടി

മുംബൈയിലെ ഒബ്‌റോയ് സിക്‌സ് ഗാർഡൻസിലെ നാല് ആഡംബര അപ്പാർട്ടുമെന്റുകൾ വിറ്റ പ്രിയങ്ക ചോപ്ര പൂർണ്ണമായും വിദേശത്തേക്ക് മാറുകയാണ് എന്നാണ് റിപ്പോർട്ട്

മുംബൈയിലെ ഒബ്‌റോയ് സിക്‌സ് ഗാർഡൻസിലെ നാല് ആഡംബര അപ്പാർട്ടുമെന്റുകൾ വിറ്റ പ്രിയങ്ക ചോപ്ര പൂർണ്ണമായും വിദേശത്തേക്ക് മാറുകയാണ് എന്നാണ് റിപ്പോർട്ട്

author-image
Entertainment Desk
New Update
Priyanka Chopra Net worth

പ്രിയങ്ക ചോപ്ര

നടി പ്രിയങ്ക ചോപ്ര ജോനാസ് മുംബൈയിലെ ഒബ്‌റോയ് സിക്‌സ് ഗാർഡൻസിലെ നാല് ആഡംബര ഫ്ലാറ്റുകൾ വിറ്റു.  16.17 കോടി രൂപയ്ക്കാണ് നടി ഫ്ളാറ്റുകൾ വിറ്റത്. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് ഒബ്‌റോയ് സ്കൈ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്. 

Advertisment

18-ാം നിലയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ മൂന്ന് ഫ്ലാറ്റുകൾ യഥാക്രമം 3.45 കോടി,  2.85 കോടി രൂപ,  3.52 കോടി രൂപ എന്നീ വിലയ്ക്കാണ് വിറ്റത്. 9-ാം നിലയിൽ സ്ഥിതി ചെയ്യുന്ന നാലാമത്തെ ഫ്ലാറ്റ്, 6.35 കോടി രൂപയ്ക്കാണ് വിറ്റു. നാല് പ്രോപ്പർട്ടികളുടെയും സ്റ്റാമ്പ് ഡ്യൂട്ടി ആകെ 83 ലക്ഷം രൂപയാണ്.

ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ കണക്കനുസരിച്ച്, പ്രിയങ്ക ചോപ്ര 2021ൽ വെർസോവയിൽ രണ്ട് പ്രോപ്പർട്ടികൾ വിറ്റിരുന്നു. 2023ൽ പ്രിയങ്ക ലോഖണ്ഡ്‌വാലയിൽ രണ്ട് പെന്റ്‌ഹൗസുകൾ വിറ്റതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയ്ക്ക് പുറമെ  ഗോവ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലും പ്രിയങ്കയ്ക്ക് പ്രോപ്പർട്ടികളുണ്ട്. 

ഭർത്താവ് നിക്ക് ജോനാസ്, മകൾ മാൾട്ടി മേരി ചോപ്ര ജോനാസ് എന്നിവരോടൊപ്പം ലോസ് ഏഞ്ചൽസിലാണ് പ്രിയങ്ക ഇപ്പോൾ താമസിക്കുന്നത്. ഇന്ത്യയിലെ പ്രോപ്പർട്ടികളെല്ലാം വിറ്റുകൊണ്ടിരിക്കുന്ന പ്രിയങ്ക പൂർണ്ണമായും ലോസ് ഏഞ്ചൽസിലേക്ക് മാറാൻ പോവുകയാണ് എന്നും റിപ്പോർട്ടുണ്ട്. 

Advertisment

പവർ കപ്പിൾസ് എന്നറിയപ്പെടുന്ന പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കൂടി ഏകദേശം  1250 കോടി രൂപയുട ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഹോളിവുഡിലെ ഏറ്റവും ധനികരായ ദമ്പതികളുടെ പട്ടികയിലും ഇരുവരുമുണ്ട്. 2002ൽ ഒരു തമിഴ് സിനിമയിലൂടെയും 2003ൽ ബോളിവുഡിലൂടെയും എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായ പ്രിയങ്ക ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ്.  മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ഒരു ചിത്രത്തിനായി 30 കോടി രൂപയാണ് പ്രിയങ്ക പ്രതിഫലം കൈപ്പറ്റിയത്. അതേസമയം,  'സിറ്റാഡൽ' എന്ന വെബ് സീരീസിൽ അഭിനയിക്കാൻ 41 കോടിയാണ് പ്രിയങ്ക പ്രതിഫലം വാങ്ങിയത്. നിലവിൽ, ഹീറോയ്ക്ക് തുല്യം തന്നെ പ്രതിഫലം കൈപ്പറ്റുന്ന നടി കൂടിയാണ് പ്രിയങ്ക.

Read More

Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: