/indian-express-malayalam/media/media_files/2025/05/12/efc6352dcHrhfKKpF2pe.jpg)
ദുൽഖർ സൽമാനും മമ്മൂട്ടിയും
പാൻ ഇന്ത്യൻ ലെവലിൽ വരെ അറിയപ്പെടുന്ന മലയാള താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന ദുൽഖറിന് രാജ്യമെമ്പാടും ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്ക് ഇൻഡസ്ട്രിയിലാണ് ദുൽഖർ കൂടുതലും ഫോക്കസ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ ദുൽഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കറും ബോക്സ് ഓഫീസിൽ ഹിറ്റടിച്ചിരുന്നു.
മലയാള സിനിമയിലെ ഏറ്റവും സമ്പന്നരായ നടന്മാരിൽ ഒരാൾ കൂടിയാണ് ദുൽഖർ സൽമാൻ. അഭിനയത്തിൽ നിന്നുള്ള പ്രതിഫലം മാത്രമല്ല, പരസ്യങ്ങളിലൂടെയും പ്രതിവർഷം വലിയൊരു തുക ദുൽഖർ സമ്പാദിക്കുന്നുണ്ട്. അഭിനയത്തിനൊപ്പം തന്നെ നിർമാണരംഗത്തും ദുൽഖർ ചുവടുറപ്പിച്ചു കഴിഞ്ഞു. വെഫെയര്‍ ഫിലിംസ് എന്ന പേരിൽ ഒരു നിർമാണകമ്പനിയും ദുൽഖറിനുണ്ട്. ഇവ കൂടാതെ, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിലും ദുൽഖർ നിക്ഷേപം നടത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടു വലിയ ഭ്രമമുള്ള വ്യക്തിയാണ് ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ദുൽഖറിന്റെ വാഹന ശേഖരത്തിലുണ്ട്. അതിൽ തന്നെ, വിന്റേജ് കാറുകളുടെ പ്രത്യേക കളക്ഷനുമുണ്ട്.
മുൻപ്, ടോപ്പ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ, എത്ര കാറുകളുണ്ട് സ്വകാര്യ ശേഖരത്തിൽ എന്ന ചോദ്യത്തിന് “ഇത് എന്നെ കുഴപ്പത്തിലാക്കിയേക്കാം. എന്റെ കയ്യിൽ ധാരാളം യൂസ്ഡ് കാറുകൾ ഉണ്ട്, ഞാൻ കാറുകൾ റീസ്റ്റോർ ചെയ്യുന്നു,” എന്നായിരുന്നു ദുൽഖറിന്റെ മറുപടി.
അതേസമയം, ദുൽഖറിന്റെ കാർ പ്രേമത്തെ കുറിച്ച് പൃഥ്വിരാജ് മാഷബിൾ ഇന്ത്യയുടെ ദി ബോംബെ ജേർണിയിൽ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. "ശരിക്കും ഒരു കാർ കളക്ടറാണ് ദുൽഖർ. ഏതാണ്ട് 50-60 കാറുകൾ കാണും ദുൽഖറിന്റെ കളക്ഷനിൽ. അങ്ങനെ കാറുകൾ കളക്റ്റ് ചെയ്യുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. ഞാൻ പക്ഷേ കാറുകൾ ഡ്രൈവ് ചെയ്യുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്, അതിന് അത്രയും കാറുകൾ വേണ്ടല്ലോ. എന്നെ സംബന്ധിച്ച് കാറുകൾ ഗാരേജിൽ സൂക്ഷിക്കുന്നതല്ല, അതു ഉപയോഗിക്കുന്നതിലാണ് താൽപ്പര്യം. ദുൽഖറിനും ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ അതിലേറെ സന്തോഷം കളക്ടർ എന്ന രീതിയിലുണ്ട്. ദുൽഖർ ഒരു പ്രോപ്പർ കാർ പ്രേമിയാണ്. ദുൽഖറിന്റെ കാർ ശേഖരത്തെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രയും നല്ലതാണത്," എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
പോർഷെ 911 കരേര എസ്, ഓഡി ക്യു7, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, റേഞ്ച് റോവർ വോഗ്, ബിഎംഡബ്ല്യു എം3 കൺവെർട്ടിബിൾ, ഫെരാരി 458 സ്‌പൈഡർ, ബിഎംഡബ്ല്യു എക്സ്6, മെഴ്‌സിഡസ് ബെൻസ് എഎംജി ജി63, ബിഎംഡബ്ല്യു ഇസഡ്4, ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു ഐ8 എന്നിങ്ങനെ നിരവധി ആഢംബര വാഹനങ്ങൾ ദുൽഖറിന്റെ കളക്ഷനിലുണ്ട്. ട്രയംഫ് ബോണവില്ലെ, ബിഎംഡബ്ല്യു ആർ1200ജിഎസ് അഡ്വഞ്ചർ തുടങ്ങിയ ആഡംബര ബൈക്കുകളും ദുൽഖറിന്റെ ഗ്യാരേജിലുണ്ട്.
/indian-express-malayalam/media/media_files/2024/12/30/2Mep4AWMCYtnLJWm9RmF.jpg)
കേരളത്തിലും ദുബായിലുമായി റിയൽ എസ്റ്റേറ്റിലും ദുൽഖർ സൽമാന് വലിയ നിക്ഷേപങ്ങളുണ്ട്. ഫിനാൻഷ്യൽ എക്സ്‌പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ദുബായിൽ ഏകദേശം 1.6 മില്യൺ യുഎസ് ഡോളർ (14 കോടി രൂപ) വിലമതിക്കുന്ന ഒരു ആഡംബര പെന്റ്ഹൗസ് ദുൽഖറിന് സ്വന്തമായുണ്ട്. കൊച്ചി പനമ്പള്ളി നഗറിൽ മമ്മൂട്ടി സ്വന്തമാക്കിയ ആഢംബര വീട് കൂടാതെ, എറണാകുളം ഇളംകുളത്തും ദുൽഖറിന് വീടുണ്ട്.
ദുൽഖർ സൽമാന്റെ ആസ്തി 7 മില്യൺ യുഎസ് ഡോളർ (ഏകദേശം 60 കോടി രൂപ) ആണെന്നാണ് ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ 2023ലെ റിപ്പോർട്ടിൽ പറയുന്നത്. സിനിമകൾക്ക് പ്രതിഫലമായി 8 കോടി മുതൽ 10 കോടി വരെയാണ് ദുൽഖർ ഈടാക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
Read More
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us