scorecardresearch

നവീൻ ബാബുവിന്റെ വേർപാടിൽ വേദന: പ്രതികരണവുമായി പിപി ദിവ്യ

പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു

പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pp divya

നവീൻ ബാബുവിന്റെ വേർപാടിൽ പ്രതികരണവുമായി പിപി ദിവ്യ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ സ്ഥാനത്ത് നിന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഒഴിവാക്കിയതിന് പിന്നാലെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി പിപി ദിവ്യ. ഇതാദ്യമായാണ് കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ പ്രതികരണം. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

Advertisment

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. 

വ്യാഴാഴ്ച ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ദിവ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നതെന്നാണ് വിവരം. ദിവ്യയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. അനുചിതമായ പരാമർശമാണ് യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയതെന്നും യോഗം വിലയിരുത്തി. സെക്രട്ടറിയേറ്റിൽ ആരും ദിവ്യയെ അനുകൂലിച്ചില്ല. 

നേരത്തെ ദിവ്യയെ തള്ളി മുതിർന്ന സിപിഎം നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. പിപി ദിവ്യയുടെപരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഭവത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Advertisment

കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി, നിയമസഭാ സ്പീക്കർ എഎൻ ഷംസീർ എന്നിവരും ദിവ്യയുടെ നടപടിയെ തള്ളി രംഗത്തെത്തിയിരുന്നു. ദിവ്യയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. 

Read More

Death Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: