scorecardresearch

പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'

പത്തനംതിട്ടയിൽ പിബി നൂഹിനൊപ്പം നവീൻ ബാബു ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഓരോ സംഭവങ്ങളും അനുസ്മരിക്കുന്നതാണ് കുറിപ്പ്

പത്തനംതിട്ടയിൽ പിബി നൂഹിനൊപ്പം നവീൻ ബാബു ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഓരോ സംഭവങ്ങളും അനുസ്മരിക്കുന്നതാണ് കുറിപ്പ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nooh Naveen Babu

നൂഹിനൊപ്പം നവീൻ ബാബു ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഓരോ സംഭവങ്ങളും അനുസ്മരിക്കുന്നതാണ് കുറിപ്പ്

പത്തനംതിട്ട: 'പ്രിയപ്പെട്ട നവീൻ...നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ - സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും.'-കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിനെപ്പറ്റിയുള്ള മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹിന്റെ ഹൃദയഭേദകമായ ഫെയ്‌സ് ബുക്ക് കുറിപ്പിലെ അവസാന വാക്കുകളാണി്ത്. പത്തനംതിട്ടയിൽ നൂഹിനൊപ്പം നവീൻ ബാബു ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഓരോ സംഭവങ്ങളും അനുസ്മരിക്കുന്നതാണ് കുറിപ്പ് . 

Advertisment

പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാൾ എന്നതാണ് നവീൻ ബാബുവിനെ കുറിച്ച് തന്റെ ഓർമയെന്നും നൂഹ് ഫെയ്‌സ് ബുക്ക് കുറിപ്പിൽ പറയുന്നു.

എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisment

പ്രതിസന്ധികാലങ്ങളിൽ ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ. ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്നു. 2018 ലെ വെള്ളപ്പൊക്കസമയത്ത് മെറ്റീരിയൽ കളക്ഷൻ സെന്ററിൽ വെളുപ്പിന് മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് തനിക്ക് പരിചയമെന്നും പിബി നൂഹ് കുറിപ്പിൽ പറയുന്നു.

'പ്രിയപ്പെട്ട നവീൻ,ദീർഘമായ നിങ്ങളുടെ സർവീസ് കാലയളവിൽ നിങ്ങൾ സഹായിച്ച, നിങ്ങളുടെ സ്‌നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ,സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും'- എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിലവിൽ സപ്ലൈകോയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാണ് പിബി നൂഹ്.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: