scorecardresearch

നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്‍

തനിക്കറിയാവുന്നിടത്തോളം നവീൻ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും, ഏതു ചുമതലയും ധൈര്യത്തോടെ ഏൽപ്പിക്കാമയിരുന്നുവെന്നും മന്ത്രി കെ. രാജൻ പറഞ്ഞു

തനിക്കറിയാവുന്നിടത്തോളം നവീൻ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും, ഏതു ചുമതലയും ധൈര്യത്തോടെ ഏൽപ്പിക്കാമയിരുന്നുവെന്നും മന്ത്രി കെ. രാജൻ പറഞ്ഞു

author-image
WebDesk
New Update
Adm, Naveen Babu, Kannur ADM

പി.പി ദിവ്യ, നവീൻ ബാബു (ചിത്രം: ഫേസ്ബുക്ക്)

തിരുവനന്തപുരം: കണ്ണൂരിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ മരണത്തിനു പിന്നാലെ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി, റവന്യൂ മന്ത്രി കെ. രാജൻ. നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും, അദ്ദേഹത്തെ കുറിച്ച് ഇതുവരെ ഒരു പരതിയും ലഭിച്ചിട്ടില്ലെന്നും, കെ. രാജൻ പറഞ്ഞു.

Advertisment

'തനിക്കറിയാവുന്നിടത്തോളം, നവീൻ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. ഏതു ചുമതലയും ധൈര്യത്തോടെ ഏൽപ്പിക്കാം. ഏഴു മാസത്തോളം സർവീസ് ബാക്കിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്. നവീനെതിരെ ഇതുവരെ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി,' മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച കളക്ടറേറ്റിൽ  എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

എഡിഎമ്മിന്റെ മരണം വ്യാപക പ്രതിഷേധത്തിനു കാരണമായി. പി.പി ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ യുവജന സംഘടനകൾ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ കളക്ടറേറ്റിൽ കോൺഗ്രസ് അനുകൂലികൾ പ്രതിഷേധിക്കുകയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ തടഞ്ഞു വയ്ക്കുകയും ചെയ്തു.

Advertisment

എഡിഎമ്മിനെ ദിവ്യ അപമാനിച്ചെന്നും, അദ്ദേഹത്തിന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളോ മറ്റു ജീവനക്കാരോ പോലും എഡിഎമ്മിനെതിരെ ഇരുവരെ യാതൊരു അഴിമതി ആരോപണങ്ങളും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി ദിവ്യയക്ക് ക്ഷണം ഇല്ലായിരുന്നെന്നും, എഡിഎമ്മിനെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അവർ ചടങ്ങിലെത്തിയതെന്നും, സുരേന്ദ്രൻ ആരോപിച്ചു.

ശ്രദ്ധിക്കു

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ:Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Read More

Cpm Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: