scorecardresearch

ഷിബിൻ വധക്കേസ് പ്രതികൾക്ക് ജീവപര്യന്തം

ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി ഹൈക്കോടതി. 2015 ജനുവരി 22 നാണ് സംഭവം നടന്നത്

ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി ഹൈക്കോടതി. 2015 ജനുവരി 22 നാണ് സംഭവം നടന്നത്

author-image
WebDesk
New Update
Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. 2015 ജനുവരി 22 നാണ് സംഭവം നടന്നത്. മുസ്ലീം ലീഗ് പ്രവർത്തകരായ കേസിലെ പ്രതികളെ 2016ൽ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി തെയ്യംപാടി ഇസ്മയിൽ ഇപ്പോഴും ഒളിവിലാണ്. 

Advertisment

കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പറഞ്ഞാണ് വിചാരണകോടതി പ്രതികളെ വെറുതെ വിട്ടത്. ഹൈക്കോടതിയിൽ അപ്പീലിന് പോയതോടെ പ്രതികൾ കുറ്റക്കാരെന്ന് വിധി വന്നു. വിചാരണക്കോടതിയുടെ വിധി വന്നതിനേ തുടർന്ന് പ്രതികൾ ദുബായിൽ ജോലിക്ക് പോയിരുന്നു. 

ഹൈക്കോടതി കേസിൽ ജീവപര്യന്തം തടവിന് വിധിച്ചതോടെ 8 പ്രതികളിൽ 6 പേർ നാട്ടിൽ തിരിച്ചെത്തി. തുടർന്ന് നാദാപുരം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. 5 ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും പരുക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.   

Read More

Iuml kerala highcourt Dyfi Kerala Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: