/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിര്‍ദേശം നൽകി.
പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് കോടിതി നിർദേശിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതിയുടെ തീരുമാനം. ഹേമാ കമ്മറ്റിക്കു മുൻപാകെ നൽകിയ മൊഴികള്‍ പലതും കേസെടുക്കാവുന്ന കുറ്റങ്ങളാണെന്നും, ഭാരതീയ നാഗരിക സുരക്ഷ നിയമം 173 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ പേരു വിവരങ്ങള്‍ പുറത്തു വടരുതെന്നും, എഫ്ഐആറില്‍ പേരു മറയ്ക്കണമെന്നും കോടതി വ്യക്തമാക്കി. എഫ്ഐആറിന്റെ പകര്‍പ്പ് വൈബ് സൈറ്റില്‍ അപ്ലോഡ് ചെയ്യരുതെന്നും, പകര്‍പ്പ് അതിജീവിതര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും ഹൈക്കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരെ മൊഴി നല്കാന് നിര്‍ബന്ധിക്കരുതെന്നും, സാക്ഷികള്‍ സഹകരിക്കുന്നില്ലെങ്കില്‍ നിയമാനുസൃതം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനമെടുക്കാം.
അതേസമയം, സിനിമ മേഖലയിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്നും ഹോക്കോടതി നിര്‍ദേശം നൽകി. ലഹരി ഉപയോഗത്തില്‍ പ്രത്യേകസംഘം നിയമാനുസൃതം കേസെടുക്കണമെന്ന് കേടതി ആവശ്യപ്പെട്ടു.
Read More
- കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് നാളെ മുതൽ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മെമ്മറി കാർഡിന്റെ അനധികൃത പരിശോധന: അതിജീവിതയുടെ ഉപഹർജി തള്ളി
- ട്രെയിൻ യാത്രയ്ക്കിടെ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച
- സർക്കാരിന് ഒന്നും ഒളിയ്ക്കാനില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
- പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.