/indian-express-malayalam/media/media_files/uploads/2017/04/vd-satheesan.jpg)
സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിൽ ഉൾപ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ സ്പീക്കർ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി.
അടയന്തിര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കുന്ന തരത്തിൽ സ്പീക്കർ ഇടപെടുന്നത് ദൗർഭാഗ്യകരമാണെന്ന് കത്തിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടും അതേ വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ അംഗങ്ങളുടെ പേര് പോലും പരാമർശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
പാർലമെന്ററി ജനാധിപത്യ ക്രമത്തിൽ ഭരണ പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവർ താൽപര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയിൽ സംസാരിക്കുന്നതിന് അവസരം നൽകുന്ന കീഴ്വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കർമാർ പിന്തുടരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളിൽ തുടർച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കുന്നതിന് കാലങ്ങളായി നൽകിവരുന്ന പ്രത്യേക അവകാശത്തിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്ന സമീപനം ചെയറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അത്യന്തം ഖേദകരമാണ് കത്തിൽ വിശദമാക്കുന്നു.
ഭൂരിപക്ഷമുള്ള സർക്കാരിന്റെ താൽപര്യങ്ങൾക്ക് വേണ്ടി പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Read More
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ
- ട്രെയിനിൽ നിന്നും വീണതോ തള്ളിയിട്ടതോ? കോഴിക്കോട് സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
- വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്കു കാൽ വയ്ക്കാൻ കുരുന്നുകൾ
- ശബരിമല സ്പോട്ട് ബുക്കിങ്: സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.