scorecardresearch

വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം

അന്വേഷണ സംഘം മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്

അന്വേഷണ സംഘം മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്

author-image
WebDesk
New Update
mv govindan

തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എസ്എഫ്‌ഐഎ ചോദ്യം ചെയ്തതിന് പിന്നാലെ മാസപ്പടി വിവാദം വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുന്നിൽ വീണാ വിജയൻ മൊഴി നൽകിയത്. എസ്എഫ്‌ഐഎ കേസെടുത്ത് പത്ത് മാസത്തിന് ശേഷമാണ് നടപടി.

സംഭവത്തിൽ കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാത്തതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒത്തുകളിക്കുകയാണെന്നായിരുന്നു പ്രതിപക്ഷം ഉയർത്തിയ പ്രധാന വിമർശനം. ഇപ്പോഴും അതേ വിമർശനം തന്നെയാണ് പ്രതിപക്ഷം ഉയർത്തുന്നത്. അന്വേഷണ സംഘം മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.  

Advertisment

"സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. ഇത് വരെ നടന്ന എല്ലാ കേസിലും അന്വേഷണം പ്രഹസനം ആയിരുന്നു. അത് ഇനിയും ആവർത്തിക്കും"-സതീശൻ കുറ്റപ്പെടുത്തി.   

എസ്എഫ്‌ഐഒയുടെ അന്വേഷണത്തിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നില്ലെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം.കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി  അന്വേഷണം ഏർപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. 

അതേസമയം, മാസപ്പടി വിഷയത്തിൽ സിപിഎം മറുപടി പറയേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്."കമ്പനികൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നത്തിലും പാർട്ടി മറുപടി പറയേണ്ടതില്ല. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണ്. അതിനെ  ഫലപ്രദമായി പ്രതിരോധിക്കും"- എംവി ഗോവിന്ദൻ പറഞ്ഞു.

Read More

Advertisment
Vd Satheeshan MV Govindan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: