/indian-express-malayalam/media/media_files/JKQW3itPMZyqH0oSViZT.jpg)
തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിൽ തീരങ്ങളുടെ ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് കേരളമാണ്.
സിഡബ്ല്യുക്യുഐ അഥവാ കോസ്റ്റൽ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ശുചിത്വത്തിൽ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത്. തീരമേഖലയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്
കേരളത്തിന്റെ സിഡബ്ല്യുക്യുഐ സ്‌കോർ 74 ആണ്. രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ സ്‌കോർ 65 ആണ്. ഗുജറാത്താണ് മൂന്നാം സ്ഥാനത്തുള്ളത്. സ്‌കോർ 60. തീരമേഖലയിൽനിന്ന് അഞ്ച് കിലോ മീറ്റർ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം തന്നെയാണ് മുന്നിൽ. മൺസൂൺ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വർധിക്കുന്നത് എന്നാണ് കരുതുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.