/indian-express-malayalam/media/media_files/kPgu8AMorQVY4ztuLKM2.jpg)
34 ഫോണുകളാണ് കൊച്ചിയിൽ നിന്നു കവർന്നത്
കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെ മോഷ്ടിക്കപ്പെട്ട ഫോണുകൾ തേടിയുള്ള പൊലീസിന്റെ അന്വേഷണം ഡൽഹിയിലേക്ക്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ എത്തിയതായാണ് വിവരം. പ്രതികൾക്കായി ഉടൻ തന്നെ അന്വേഷണ സംഘം ഡൽഹിയിലെത്തും.
മോഷണത്തിന് പിന്നിൽ ഡൽഹിയിൽ നിന്നുള്ള കവർച്ചാ സംഘമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്ക് മുൻപ്, ബെംഗളൂരുവിൽ നടന്ന സംഗീത നിശയ്ക്കിടെ നൂറോളം മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.
34 ഫോണുകളാണ് കൊച്ചിയിൽ നിന്നു കവർന്നത്. മോഷണം പോയ ഐഫോണുകളിൽ ചിലതിന്റെ ലൊക്കേഷൻ ചോർ ബസാറിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ഡൽഹിയിലേക്കു പുറപ്പെട്ടിരിക്കുന്നത്. ലൊക്കേഷനായി സൈബർ പൊലീസിനൊപ്പം ഫോൺ നിർമ്മാണ കമ്പനിയുടെ സഹായവും പൊലീസ് തേടിയിരുന്നു. ഒരു ലക്ഷത്തിനു മുകളിൽ വിലമതിക്കുന്ന ഐഫോണുകളാണ് മോഷ്ടിക്കപ്പെട്ടവയിൽ കൂടുതലും.
സംഗീതനിശയ്ക്കിടെ കാണികൾ ഡാൽസുകളിക്കുന്നതിനിടെ ഫോണുകൾ നഷ്ടപ്പെട്ടതാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സംഘടിത മോഷണമാണെന്ന് മനസിലായത്.
Read More
- നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു, യുവദമ്പതികളുടെ അദ്ഭുതകരമായി രക്ഷപ്പെടൽ; വീഡിയോ
- സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്ക്കെതിരെ കേസ്
- ബലാത്സംഗക്കേസ്; സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായേക്കും
- റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.