/indian-express-malayalam/media/media_files/uploads/2017/09/baby-759.jpg)
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് ബംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും ബന്ധുക്കളായ മറ്റു കുട്ടികൾ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.
ഈ സമയത്ത് കുട്ടികളുടെ അടുത്ത് മുതിർന്നവരാരും ഉണ്ടായിരുന്നില്ല. കരച്ചിൽ കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ഉടനെ തന്നെ അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ കുഞ്ഞ് മരിച്ചു. കല്ലമ്പലം പൊലീസ് കേസെടുത്തു.
Read More
- ജാഗ്രത വേണം;വരുന്നു ശക്തമായ മഴ
- കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് ഒരുമാസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാരിന് താൽപര്യമില്ല, നിയമസഭ കൗരവ സഭയായി മാറുന്നു: വി.ഡി.സതീശൻ
- യുഡിഎഫിന് വേണ്ടത് പാലക്കാടിന്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥി: വി.എസ്.വിജയരാഘവൻ
- ആഡംബര ഹോട്ടലിലെ ലഹരി പാർട്ടി: പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്, ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.