/indian-express-malayalam/media/media_files/uploads/2021/05/vd-satheesan1.jpg)
വി.ഡി.സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാരിന് താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ചയ്ക്ക് അനുമതി നിഷേധിച്ചത് ഞെട്ടൽ ഉണ്ടാക്കുന്നു. കോടതി പരിഗണനയിലുള്ള വിഷയമാണെന്ന് പറഞ്ഞായിരുന്നു ചർച്ചയ്ക്ക് അനുമതി നിഷേധിച്ചത്. എന്നാൽ കോടതി പരിഗണനയിലുള്ള സോളാർ കേസ് സഭ പരിഗണിച്ചിരുന്നു. സർക്കാർ പ്രതിക്കൂട്ടിലാകുന്നതുകൊണ്ടാണ് വിഷയം ചർച്ച ചെയ്യാതിരുന്നത്. നിയമസഭ കൗരവ സഭയായി മാറുന്നുവെന്ന് സതീശൻ പറഞ്ഞു.
സർക്കാർ ഇപ്പോഴും പ്രതിക്കൂട്ടിലാണ്. ലൈംഗിക പീഡനം നടന്നുവെന്ന് അറിഞ്ഞിട്ടും കേസെടുക്കാത്ത സർക്കാർ നടപടി ക്രമിനൽ കുറ്റമാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ ഒളിച്ചുവയ്ക്കുകയാണ് സർക്കാരും മന്ത്രിയും. ഈ സർക്കാരിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. ജസ്റ്റിസ് ഹേമ റിപ്പോർട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ല. സാംസ്കാരിക മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി പറഞ്ഞിട്ടും അന്വേഷണം നടത്തുന്നില്ല. സ്ത്രീ വിരുദ്ധ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സതീശൻ പറഞ്ഞു.
ഡബ്ല്യുസിസിയെയും പൊതുസമൂഹത്തെയും സർക്കാർ പറ്റിക്കുന്നുവെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സർക്കാർ പച്ചയായ കള്ളം പറയുന്നു. റിപ്പോർട്ട് നാലേമുക്കാൽ വർഷം സർക്കാർ ഫ്രീസറിൽ വച്ചെന്നും രമ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
Read More
- യുഡിഎഫിന് വേണ്ടത് പാലക്കാടിന്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥി: വി.എസ്.വിജയരാഘവൻ
- ആഡംബര ഹോട്ടലിലെ ലഹരി പാർട്ടി: പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്, ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും
- ഓംപ്രകാശിനെ അറിയില്ല; ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ: പ്രയാഗ മാർട്ടിൻ
- പിഡബ്ല്യൂഡി റസ്റ്റ്ഹൗസിൽ ഹാള് അനുവദിച്ചില്ല; പ്രതിഷേധിച്ച് പി.വി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.