scorecardresearch

യുഡിഎഫിന് വേണ്ടത് പാലക്കാടിന്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥി: വി.എസ്.വിജയരാഘവൻ

ഉപതിരഞ്ഞെടു്പ് പ്രഖ്യാപനം ഉടൻ വരാനിരിക്കെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ വിവിധ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിട്ടുണ്ട്

ഉപതിരഞ്ഞെടു്പ് പ്രഖ്യാപനം ഉടൻ വരാനിരിക്കെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ വിവിധ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിട്ടുണ്ട്

author-image
WebDesk
New Update
news

വി.എസ്.വിജയരാഘവൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടത് പാലക്കാടിന്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥിയെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ. ചെറുപ്പക്കാരെ തന്നെ സ്ഥാനാർത്ഥിയാക്കണം എന്നില്ല. മനസ് കൊണ്ടും പ്രവൃത്തി കൊണ്ടും ചെറുപ്പമായവരാണ് മത്സരിക്കേണ്ടതെന്നും മുൻ എംപി കൂടിയായ വിജയരാഘവൻ പറഞ്ഞു. പാലക്കാട് ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

ഉപതിരഞ്ഞെടു്പ് പ്രഖ്യാപനം ഉടൻ വരാനിരിക്കെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ വിവിധ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ് പാലക്കാട്ട് ഉയർന്നു കേൾക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. 

അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്നു വന്നിട്ടുണ്ടെങ്കിലും സി.കൃഷ്ണകുമാറിനാണ് മുൻഗണന എന്നാണ് സൂചന. 

Read More

Advertisment
By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: