/indian-express-malayalam/media/media_files/DUBaUGrGFdAueehwhTwD.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ എംഎൽഎ പി.വി.അന്‍വറിന് ഹാൾ അനുവധിച്ചില്ലെന്ന് പരാതി. യോഗം ചേരുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് റസ്റ്റ് ഹൗസിന് മുന്നിൽ അൻവർ പ്രതിഷേധമുയർത്തി. മുഖ്യമന്ത്രി വാളെടുത്ത് വീശുമ്പോള്‍, മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
50 ഓളം പേർക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്കു ചെയ്തത്. എന്നാൽ രാഷ്ട്രീയ പാർട്ടി യോഗത്തിനു അനുമതി നൽകാനാവില്ലെന്ന് പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് കാര്യങ്ങൾ വിശദമാക്കിയെങ്കിലും മറുപടി നൽകിയില്ലെന്നാണ് അൻവറിന്റെ ആരോപണം.
അതേസമയം, മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം പി.വി.അൻവർ ആരോപിച്ചിരുന്നു. വേണ്ടി വന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അൻവർ ഭീഷണി ഉയർത്തി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോടായിരുന്നു അൻവറിന്റെ പ്രതികരണം. ഡിഎംകെ ഷാൾ കഴുത്തിൽ അണിഞ്ഞ് കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്.
Read More
- 2025ൽ, ഓണം, ശ്രീകൃഷ്ണ ജയന്തി, മുഹറം ഉൾപ്പെടെ അഞ്ച് അവധികൾ ഞായർ കൊണ്ടുപോകും
- KeralaPublic Holiday:സംസ്ഥാനത്ത് നാളെ പൊതുഅവധി
- തിരുവനന്തപുരത്ത് വിദ്യാർഥിനിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തു
- നിരത്തുകളിൽ ഇനി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ
- KeralaOnam Bumper Winner 2024: അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ അടിച്ചത് കർണാടക സ്വദേശിക്ക്
- Kerala Onam Bumper Winner 2024:നാഗരാജിന്റെ കൈകളിലൂടെ ഭാഗ്യദേവത സഞ്ചരിക്കുന്നത് ഇത് രണ്ടാം തവണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.