scorecardresearch

നിരത്തുകളിൽ ഇനി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ

സൂപ്പർ ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും എസി പ്രമീയം സർവ്വീസുകളിലെ നിരക്കുകൾ. ആദ്യഘട്ടത്തിൽ പത്ത് ബസുകളാണ് നിരത്തിലിറക്കുന്നത്

സൂപ്പർ ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും എസി പ്രമീയം സർവ്വീസുകളിലെ നിരക്കുകൾ. ആദ്യഘട്ടത്തിൽ പത്ത് ബസുകളാണ് നിരത്തിലിറക്കുന്നത്

author-image
WebDesk
New Update
KSRTC luxury bus

നാൽപ്പത് സീറ്റുകളാണ് ബസുകളിലുള്ളത്

തിരുവനന്തപുരം:ആധൂനിക സൗകര്യങ്ങളോടെയുള്ള എസി സൂപ്പർഫാസറ്റ് പ്രീമിയം സർവ്വീസുകൾ നിരത്തിലിറക്കി കെഎസ്ആർടിസി. യാത്രക്കാർക്ക് സുഖകരവും ഉന്നതനിലവാരത്തിലുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയെന്ന് ലക്ഷ്യത്തോടെയാണ് പുതിയ സർവ്വീസുകൾ കെഎസ്ആർടിസി നിരത്തിലിറങ്ങുന്നത്.

Advertisment

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് അടുത്ത ആഴ്ച മുതൽ നിരത്തുകളിൽ ഓടിതുടങ്ങും. സർവീസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കുറഞ്ഞ നിരക്ക് 

സൂപ്പർ ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും എസി പ്രമീയം സർവ്വീസുകളിലെ നിരക്കുകൾ. ആദ്യഘട്ടത്തിൽ പത്ത് ബസുകളാണ് നിരത്തിലിറക്കുന്നത്. സർവ്വീസുകൾ ലാഭകരമായാൽ കുടുതൽ സർവ്വീസുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ നിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും.

സൗകര്യങ്ങൾ 

നാൽപ്പത് സീറ്റുകളാണ് ബസുകളിലുള്ളത്.വൈഫൈ കണക്ഷൻ,മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. ലഗേജുകൾ സൂക്ഷിക്കാൻ വിശാലമായ സൗകര്യവും ബസുകളിൽ ഒരുക്കിയിട്ടുണ്ട്.

ഏതൊക്കെ റൂട്ടിൽ

Advertisment

ദേശീയ പാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എംസി റോഡ് വഴി എസി പ്രീമിയം സൂപ്പർ ഫാസ്റ്റുകൾ ഓടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ നാല് റൂട്ടുകളിലാണ് സർവ്വീസ് നടത്താൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂർ റൂട്ടുകളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. 

Read More

Ksrtc Bus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: