/indian-express-malayalam/media/media_files/zc7smoNXA65SpEMsXsj7.jpg)
നാഗരാജും(ഇടത്ത്) സഹോദരനും തങ്ങളുടെ ലോട്ടറികടയിൽ
Kerala Lottery Result 2024:കൽപ്പറ്റ: "എന്താ പറയേണ്ടത് എന്നറിയില്ല. കൈയ്യും കാലും വിറയ്ക്കുന്നുണ്ട്. പേടിയാണോ എന്താണ് എന്നൊന്നും അറിയില്ല"- ബത്തേരിയിൽ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജിന്റെ വാക്കുകളിൽ അമ്പരപ്പും സന്തോഷവുമെല്ലാം നിഴലിക്കുന്നുണ്ട്. ഏവരും ഉറ്റുനോക്കിയ ഓണം ബംപർ ടിക്കറ്റ് വിറ്റത് തന്റെ കടയിൽ നിന്നായതിന്റെ സന്തോഷവും അത്ഭുതവുമെല്ലാം നാഗരാജിന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും നാഗരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
"ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കൈയ്യും കാലും വിറയ്ക്കുന്നുണ്ട്. പേടിയാണോ എന്താണ് എന്നൊന്നും അറിയില്ല. മൈസൂർ ജില്ലയിൽ ഉൾസഗള്ളി എന്ന ഗ്രാമത്തിലാണ് എൻറെ വീട്. കൂലിപ്പണിക്കായി കേരളത്തിൽ വന്നതാണ്. ഇപ്പോൾ 15 വർഷമായി. 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്. ശേഷം സുൽത്താൻ ബത്തേരിയിലെ ബസ് സ്റ്റാൻറിൽ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. അഞ്ച് വർഷം ആയതേ ഉള്ളൂ സ്വന്തമായി ഷോപ്പ് തുടങ്ങിയിട്ട്". -നാഗരാജ് പറയുന്നു.
സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് നാഗരാജിന്റെ ലോട്ടറികട. നാഗരാജ് എന്ന തന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. കർണാടക സ്വദേശിയായ നാഗരാജിനൊപ്പം ഭാര്യയും രണ്ട് മക്കളും അനുജനും ഭാര്യയും ഒരു മോനുമാണ് കേരളത്തിലുള്ളത്. നാട്ടിൽ അച്ഛനും അമ്മയും ചേട്ടനും ഉണ്ടെന്ന് നാഗരാജ് പറഞ്ഞു. സമ്മാനത്തുകയിൽ നിന്നും 2.5 കോടി രൂപയാണ് ഏജൻറായി നാരഗാജിന് ലഭിക്കുക. 25 കോടിയുടെ പത്ത് ശതമാനമാണ് ഏജൻസി കമ്മീഷൻ.
ഭാഗ്യം തേടിയെത്തുന്നത് രണ്ടാം തവണ
ജൂലൈയിൽ താൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നുവെന്ന് നാഗരാജ് പറഞ്ഞു. "വീണ്ടും വീണ്ടും ഭാഗ്യം തേടി വരികയാണ്. മലയാളികൾ മാത്രമല്ല തമിഴ്‌നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്"-നാഗരാജ് പറയുന്നു.
Read More
- Kerala Bumper Lottery Result 2024:ചുരം കയറിയ ഭാഗ്യം പശ്ചിമഘട്ടം കടന്നുപോയോ?
- Kerala Onam Bumper Winner 2024:ചുരം കയറി ഭാഗ്യം; തിരുവോണം ബംപർ അടിച്ചത് വയനാട്ടിൽ
- ഷെയറിട്ട് ഓണം ബമ്പർ വാങ്ങുന്നവർ അറിയാൻ, സമ്മാനതുക കൈമാറുന്നത് ഇങ്ങനെയാണ്
- ബമ്പർ അടിച്ചെന്ന് അറിഞ്ഞത് രാത്രിയിൽ, സുഖമായി ഉറങ്ങി; കോടിപതിയായി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ
- പേരും പടവും പുറത്തു വിടരുത്; ലോട്ടറി വകുപ്പിനോട് 25 കോടി ഓണം ബംപർ അടിച്ചവര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.