/indian-express-malayalam/media/media_files/uploads/2017/02/rape.jpg)
വിദ്യാർഥിനിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തു
തിരുവനന്തപുരം: അപ്പാർട്ടുമെന്റിൽ കയറി സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസം മുൻപാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ കൂപ്പർ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഐഎഎസ് വിദ്യാർഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതി സംസ്ഥാനം വിട്ടുപോകാൻ സാധ്യതയുള്ളതിനാൽ ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More
- നിരത്തുകളിൽ ഇനി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ
- KeralaOnam Bumper Winner 2024: അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ അടിച്ചത് കർണാടക സ്വദേശിക്ക്
- Kerala Onam Bumper Winner 2024:നാഗരാജിന്റെ കൈകളിലൂടെ ഭാഗ്യദേവത സഞ്ചരിക്കുന്നത് ഇത് രണ്ടാം തവണ
- Kerala Onam Bumper Winner 2024:ചുരം കയറി ഭാഗ്യം; തിരുവോണം ബംപർ അടിച്ചത് വയനാട്ടിൽ
- ബമ്പർ അടിച്ചെന്ന് അറിഞ്ഞത് രാത്രിയിൽ, സുഖമായി ഉറങ്ങി; കോടിപതിയായി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.