/indian-express-malayalam/media/media_files/Uiqj9i3FAmUNdlpX9gD6.jpg)
സംസ്ഥാനത്ത് നാളെ പൊതുഅവധി
Kerala Public Holiday:തിരുവനന്തപുരം: പൂജവെയ്പ് പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് പുതുക്കി സംസ്ഥാനത്ത് പൊതു അവധിയാക്കിയത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും.
ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകിട്ടാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വെയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് നാളെ പൊതുഅവധിയാണെങ്കിലും നിയമസഭ സമ്മേളത്തിന് മുടക്കമുണ്ടാകില്ല.
Read More
- തിരുവനന്തപുരത്ത് വിദ്യാർഥിനിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്‌തു
- നിരത്തുകളിൽ ഇനി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ
- KeralaOnam Bumper Winner 2024: അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ അടിച്ചത് കർണാടക സ്വദേശിക്ക്
- Kerala Onam Bumper Winner 2024:നാഗരാജിന്റെ കൈകളിലൂടെ ഭാഗ്യദേവത സഞ്ചരിക്കുന്നത് ഇത് രണ്ടാം തവണ
- Kerala Onam Bumper Winner 2024:ചുരം കയറി ഭാഗ്യം; തിരുവോണം ബംപർ അടിച്ചത് വയനാട്ടിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.