/indian-express-malayalam/media/media_files/TvEnu87Ssmmg3AuekBAd.jpg)
ഇലങ്കമഠത്തിൽ ജയകുമാര്‍ നമ്പൂതിരി
തിരുവനന്തപുരം: കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ പൂജാരി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇലങ്കമഠത്തിൽ ജയകുമാര്‍ നമ്പൂതിരിയാണ് മരിച്ചത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. കത്തിച്ച വിളക്കുമായി പൂജാരി തിടപ്പള്ളിയിലേക്ക് പോകുന്നതും തുറന്ന ഉടൻ തീ ആളിപ്പടരുന്നതും വീഡിയോയിൽ കാണാം. ദേഹമാസകം തീ പടർന്ന ഉടൻ ജയകുമാർ പുറത്തേക്ക് ഓടുന്നതും വീഡിയോയിലുണ്ട്. ക്ഷേത്രത്തിലുണ്ടായിരുന്നവർ ചേർന്നാണ് തീ അണച്ച് ജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.
ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാരിന് താൽപര്യമില്ല, നിയമസഭ കൗരവ സഭയായി മാറുന്നു: വി.ഡി.സതീശൻ
- യുഡിഎഫിന് വേണ്ടത് പാലക്കാടിന്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥി: വി.എസ്.വിജയരാഘവൻ
- ആഡംബര ഹോട്ടലിലെ ലഹരി പാർട്ടി: പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്, ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും
- ഓംപ്രകാശിനെ അറിയില്ല; ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ: പ്രയാഗ മാർട്ടിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.